Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെറുനാരങ്ങ അത്രക്കങ്ങ് ചെറുതല്ല

ചെറുനാരങ്ങ അത്രക്കങ്ങ് ചെറുതല്ല
, തിങ്കള്‍, 22 ജൂണ്‍ 2015 (18:22 IST)
നാരങ്ങ സാധാരണ മലയാളികള്‍ സര്‍ബത്തുണ്ടാക്കാനും അച്ചാറുണ്ടാക്കാനുമാണ് ഉപയോഗിക്കുക. എന്നാല്‍ നാരങ്ങ കൊണ്ട് ഈ രണ്ട് ഗുണങ്ങളല്ലാതെ മറ്റ് പല ഗുണങ്ങളും ഉണ്ടെന്ന കാര്യം പലര്‍ക്കും അറിഞ്ഞുകൂട. സൌന്ദര്യ സംരക്ഷണത്തില്‍ ചെറുനാരങ്ങയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്. വിറ്റാമിന്‍ സിയുടെ സാന്നിധ്യമാണ് സൗന്ദര്യവര്‍ധനത്തില്‍ നാരങ്ങ സഹായിയാകുന്നത്നാരങ്ങയുടെ ചില ഗുണങ്ങള്‍ നോക്കാം

ചെറുനാരങ്ങ വളരെ ഫലപ്രദമായ പ്രകൃതിദത്ത ക്ലെന്‍സറാണ്‌. അതുകൊണ്ടുതന്നെ വിലകൂടിയ ക്ലെന്‍സിംഗ് ഏജന്റുകള്‍ ഉപയോഗിക്കുന്നതിനു പകരം ചെറുനാരങ്ങ ഉപയോഗിക്കാന്‍ സാധിക്കും. കാല്‍മുട്ടുകള്‍ കൈമുട്ടുകള്‍ കഴുത്ത് എന്നീ ഭാഗങ്ങളില്‍ ഉണ്ടാകുന്ന കറുപ്പ് നിറം മാറാനും ചെറുനാരങ്ങ ഉത്തമമാണ്. ചെറുനാരങ്ങയുടെ തോട് കൊണ്ട് കറുത്ത നിറമുള്ള ഭാഗങ്ങളില്‍ സ്ഥിരമായി ഉരസുന്നത് കറുപ്പ് നിറം മാറാന്‍ സഹായിക്കും.

താരന്‍ ഇന്നത്തെ തലമുറയുടെ വലിയിരു പ്രശ്നമാണ്. അതിനായി വിലകൂടിയ ഷാമ്പൂ ഉപയോഗിക്കുകയും അവസാനം മുടികൊഴിച്ചില്‍ എന്ന പ്രശ്നവുമായി വലയുകയും ചെയ്യുന്നു. എന്നാല്‍  ടാക്കിയ വെളിച്ചെണ്ണയില്‍ നാരങ്ങനീര് ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടുന്നത് താരന് പരിഹാരമാണ്. തേയിലയിട്ട് തിളപ്പിച്ചാറിയ വെള്ളത്തില്‍ നാരങ്ങനീര് ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് മുടി ഇഴകളെ തിളക്കമുള്ളതാക്കുകയും ചെയ്യും. മുടിക്ക് നിറം കൊടുക്കാന്‍ ചെറുനാരങ്ങയും ഓറഞ്ചും ചേര്‍ന്ന മിശ്രിതം ഉപയോഗിക്കാം

കാലുകളുടെ സൌന്ദര്യം ഇന്നത്തെ സ്ത്രീകള്‍ക്ക് ഒഴിച്ചുകൂട്ടാന്‍ പറ്റാത്തതാണ്.  പഞ്ചസാരയും നാരങ്ങനീരും ചേര്‍ത്ത് ഏറെ നേരം മസാജ് ചെയ്യുന്നത് കൈകാലുകളെ മൃദുലമാക്കും എന്നതിനെ പറ്റി നിങ്ങള്‍ക്ക് അറിയാമോ. നാരങ്ങനീരും പനിനീരും ചേര്‍ത്ത് കൈകളില്‍ ഉരസുന്നത് കൈകള്‍ മൃദുലമാക്കാന്‍ സഹായിക്കും.

Share this Story:

Follow Webdunia malayalam