Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഓ പര്‍ദേസി'; 'വോയ്സ് ഓഫ് സത്യനാഥന്‍'ലെ ആദ്യ ലിറിക് വിഡിയോ

'ഓ പര്‍ദേസി'; 'വോയ്സ് ഓഫ് സത്യനാഥന്‍'ലെ ആദ്യ ലിറിക് വിഡിയോ

കെ ആര്‍ അനൂപ്

, വ്യാഴം, 29 ജൂണ്‍ 2023 (15:25 IST)
ദിലീപ് വലിയ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. നടന്റെ പുതിയ ചിത്രമായ 'വോയ്സ് ഓഫ് സത്യനാഥന്‍'ലെ ആദ്യ ലിറിക് വിഡിയോ സോങ് പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ രചനക്ക് അങ്കിത് മേനോനാണ് സംഗീതം നല്‍കിയിരിക്കുന്നത്. സൂരജ് സന്തോഷും അങ്കിത് മേനോനും കൂടി ആലപിച്ച ഓ പര്‍ദേസി എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.
 
ജൂലൈ 14ന് ആണ് റിലീസ്.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍, രമേഷ് പിഷാരടി, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.
.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആശുപത്രി വിട്ട് പൃഥ്വിരാജ്, തിരിച്ചുവരവിന് സമയമെടുക്കും