Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടൻ അജിത്ത് ആശുപത്രി വിട്ടു, ഇനി അസർബൈജാനിലേക്ക്

നടൻ അജിത്ത് ആശുപത്രി വിട്ടു, ഇനി അസർബൈജാനിലേക്ക്

കെ ആര്‍ അനൂപ്

, ശനി, 9 മാര്‍ച്ച് 2024 (15:02 IST)
നടൻ അജിത് കുമാർ ആശുപത്രിയിലായ വിവരം കഴിഞ്ഞദിവസമായിരുന്നു പുറത്തുവന്നത്. ഇപ്പോഴിതാ താരം ആശുപത്രി വിട്ടിരിക്കുകയാണ്. അപ്പോളോ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞുവെന്നും ആരോഗ്യ അവസ്ഥയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും നടനുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങൾ അറിയിച്ചു. 
 
ചെവിയുടെ താഴ്ഭാഗത്ത് ഉണ്ടായ നീർക്കെട്ടിനെ തുടർന്നാണ് അജിത്തിന് ശസ്ത്രക്രിയ നടത്തിയത്. അതേസമയം സിനിമ ചിത്രീകരണം ബാക്കിയാണ്.വിഡാ മുയര്‍ച്ചിയുടെ ഷൂട്ടിംഗ് പൂർത്തിയാക്കാനായി അസർബൈജാനിലേക്ക് വൈകാതെ തന്നെ അജിത്ത് പോകും. ഈ മാസം തന്നെ ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് മാനേജർ സുരേഷ് ചന്ദ്ര അറിയിച്ചിരിക്കുന്നത്.
 
മഗിഴ്‍ തിരുമേനി സംവിധാനം ചെയ്യുന്ന വിഡാ മുയര്‍ച്ചി റിലീസിന് ഒരു മുഖമാണ്.അസെര്‍ബെയ്‍ജാനിലെ ചിത്രീകരിക്കേണ്ട പ്രധാന ഭാഗങ്ങൾ ഇതിനോടകം തന്നെ ഷൂട്ട് ചെയ്തിട്ടുണ്ട്. ഇനി 30 ദിവസത്തെ ഷൂട്ട് കൂടിയാണ് ഉള്ളത്. 70 ശതമാനത്തിൽ കൂടുതൽ ചിത്രീകരണം പൂർത്തിയായി.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാള്‍ക്കും എത്ര പ്രായമുണ്ട്?മമിതയ്ക്ക് നസ്ലിലിന്‍ ഏട്ടന്‍! യുവതാരങ്ങളുടെ പിറന്നാള്‍ ഒരേ മാസം