Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജുമേനോന്‍റെ ‘ആദ്യരാത്രി’യില്‍ സംഭവിക്കുന്നത്!

ബിജുമേനോന്‍റെ ‘ആദ്യരാത്രി’യില്‍ സംഭവിക്കുന്നത്!
, വെള്ളി, 2 നവം‌ബര്‍ 2018 (10:46 IST)
ജിബു ജേക്കബ് എന്ന സംവിധായകന്‍ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ആളാണ്. അടുത്ത സത്യന്‍ അന്തിക്കാടെന്നൊക്കെ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന വ്യക്തി. വെള്ളിമൂങ്ങയും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളും മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച സിനിമകളുമാണ്.
 
ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രത്തിന് ‘ആദ്യരാത്രി’ എന്നാണ് പേരിട്ടിരിക്കുന്നത്. ബിജുമേനോനാണ് നായകന്‍. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബും ബിജു മേനോനും ഒന്നിക്കുകയാണ്. ‘ക്വീന്‍’ എന്ന ചിത്രം എഴുതിയ ഷാരിസ് മുഹമ്മദും ജെബിന്‍ ജോസഫ് ആന്‍റണിയുമാണ് ‘ആദ്യരാത്രി’യുടെ രചയിതാക്കള്‍.
 
ബിജിബാല്‍ ആണ് സംഗീതം. ശ്രീജിത് നായരാണ് ക്യാമറ. സെന്‍‌ട്രല്‍ പിക്‍ചേഴ്സ് ആണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.
 
പ്രജിത്, ബേസില്‍ ജോസഫ്, നാദിര്‍ഷ എന്നിവരുടെ സിനിമകള്‍ക്ക് ശേഷം ബിജു മേനോന്‍ ‘ആദ്യരാത്രി’യില്‍ അഭിനയിച്ചുതുടങ്ങും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞാന്‍ നിങ്ങള്‍ക്ക് 100 കോടി നല്‍കിയാല്‍ നായയുമായി സെക്സ് ചെയ്യുമോ?'- സാജിദ് ഖാനെതിരെ ഞെട്ടിക്കുന്ന മീടൂ