Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിയറ്റര്‍ സന്ദര്‍ശനത്തിനിടെ ലിയോ സംവിധായകന്‍ ലോകേഷ് കനകരാജിന് പരുക്കേറ്റു

തിയറ്റര്‍ സന്ദര്‍ശനത്തിനിടെ ലിയോ സംവിധായകന്‍ ലോകേഷ് കനകരാജിന് പരുക്കേറ്റു
, ചൊവ്വ, 24 ഒക്‌ടോബര്‍ 2023 (13:45 IST)
വിജയ് ചിത്രം 'ലിയോ'യുടെ സംവിധായകന്‍ ലോകേഷ് കനകരാജിന്റെ കാലിനു പരുക്ക്. 'ലിയോ' വിജയാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ ലോകേഷിന് ആരാധകരുടെ തിക്കിലും തിരക്കിലും പെട്ടാണ് പരുക്കേറ്റത്. പാലക്കാട് അരോമ തിയറ്ററിലായിരുന്നു സംവിധായകന്റെ ആദ്യ സന്ദര്‍ശനം. നൂറുകണക്കിനു ആരാധകരാണ് തിയറ്റര്‍ പരിസരത്ത് ലോകേഷിനെ കാണാന്‍ തടിച്ചുകൂടിയത്. ഇതിനിടയിലാണ് സംവിധായകന്റെ കാലിനു പരുക്കേറ്റത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. 
 
ജനത്തിരക്ക് കാരണം പൊലീസിനു ലാത്തി വീശേണ്ടി വന്നു. തൃശൂര്‍ രാഗം, കൊച്ചി കവിത എന്നീ തിയറ്ററുകളും ലോകേഷ് സന്ദര്‍ശിക്കേണ്ടതായിരുന്നു. എന്നാല്‍ കാലിനു പരുക്കേറ്റ സാഹചര്യത്തില്‍ ഈ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി സംവിധായകന്‍ ചെന്നൈയിലേക്ക് മടങ്ങി. കൊച്ചിയില്‍ ഇന്ന് നടത്താനിരുന്ന പ്രസ് മീറ്റ് മറ്റൊരു ദിവസത്തില്‍ നടത്താനായി എത്തിച്ചേരുമെന്ന് ലോകേഷ് അറിയിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി അനുശ്രീയുടെ പ്രായം അറിയുമോ?