Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിനെ വരച്ച വരയില്‍ നിര്‍ത്താന്‍ വിവേക് ഒബ്‌റോയ്!

മോഹന്‍ലാലിനെ വരച്ച വരയില്‍ നിര്‍ത്താന്‍ വിവേക് ഒബ്‌റോയ്!
, വ്യാഴം, 14 ജൂണ്‍ 2018 (15:45 IST)
മോഹന്‍ലാലും വിവേക് ഒബ്‌റോയിയും ഒരുമിച്ച് അഭിനയിച്ച ‘കമ്പനി’ എന്ന സിനിമ ഓര്‍മ്മയുണ്ടാകുമല്ലോ അല്ലേ? രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ആ ബോളിവുഡ് അണ്ടര്‍‌വേള്‍ഡ് ത്രില്ലറില്‍ ഏറ്റവും തിളങ്ങിയത് വിവേക് ഒബ്‌റോയിയും മോഹന്‍ലാലും തന്നെയായിരുന്നു. കമ്പനിയിലെ പൊലീസ് കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ മോഹന്‍ലാലിനെ അന്ന് ദേശീയ മാധ്യമങ്ങള്‍ വാനോളം പുകഴ്ത്തിയിരുന്നു.
 
മോഹന്‍ലാലും വിവേക് ഒബ്‌റോയിയും വീണ്ടും ഒരുമിക്കുകയാണ്. ഇത്തവണ മോഹന്‍ലാലിന്‍റെ വില്ലനാകാനാണ് വിവേകിന്‍റെ വരവ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തിലാണ് വിവേക് ഒബ്‌റോയി വില്ലനാകുന്നത്.
 
മുരളി ഗോപി തിരക്കഥയെഴുതുന്ന ലൂസിഫറില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലും വിവേക് ഒബ്‌റോയിയും ഉള്‍പ്പെടുന്ന തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ഈ സിനിമയുടെ ഹൈലൈറ്റായിരിക്കും.
 
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ലൂസിഫറിന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘തെളിവ് എവിടെ? ധൈര്യമുണ്ടെങ്കിൽ അത് പുറത്ത് വിട്’- ശ്രീ റെഡ്ഡിയെ വെല്ലുവിളിച്ച് വിശാൽ