Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുത്ത 100 കോടിയോ?ഗംഭീര പ്രതികരണങ്ങളോടെ 'വര്‍ഷങ്ങള്‍ക്കുശേഷം'!മികച്ചൊരു ഫീല്‍ ഗുഡ് സിനിമ

Varshangalkku Shesham

കെ ആര്‍ അനൂപ്

, വ്യാഴം, 11 ഏപ്രില്‍ 2024 (14:47 IST)
കാത്തിരിപ്പ് വെറുതെയായില്ല, വര്‍ഷങ്ങള്‍ക്കുശേഷം ഗംഭീര പ്രതികരണങ്ങളോടെ മുന്നേറുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമ എല്ലാ വിഭാഗം പ്രേക്ഷകരെയും ആകര്‍ഷിക്കുന്നതാണ്. ആദ്യം മുതലേ നല്ല അഭിപ്രായങ്ങളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. പ്രണവ്-ധ്യാന്‍ കോമ്പോനെ കുറിച്ചാണ് എങ്ങും സംസാരം.ഇത് നിവിന്‍ പോളിയുടെ തിരിച്ചുവരവാണെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. മികച്ചൊരു ഫീല്‍ ഗുഡ് സിനിമയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം.
സിനിമയുടെ ആദ്യ പകുതി മികച്ചതാണ്. സൗഹൃദത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി നിറഞ്ഞാടുന്നു.
ആദ്യദിവസത്തെ കളക്ഷനെ ഇപ്പോള്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ ഗുണം ചെയ്യും.വിഷു, ഈദ് റിലീസായി എത്തുന്ന സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് കളക്ഷന്‍ കണക്കുകള്‍ പുറത്തുവന്നു.കേരളത്തില്‍ നിന്ന് അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം നേടിയിരിക്കുന്നത് 1.43 കോടിയാണെന്ന് റിപ്പോര്‍ട്ടുകള്‍. ബോക്‌സ് ഓഫീസില്‍ രണ്ട് പ്രധാന റിലീസ് ഉള്ളതും ആടുജീവിതം ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഇപ്പോഴും തിയറ്ററുകളില്‍ ഉള്ള സാഹചര്യം കൂടി പരിഗണിക്കുമ്പോള്‍ ഇത് മികച്ചൊരു തുകയാണ്. 
 
പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും കല്യാണി പ്രിയദര്‍ശനും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.
 
വിനീത് ശ്രീനിവാസന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളില്‍ എത്തിക്കുന്നത്. റെക്കോര്‍ഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സും ഓവര്‍സീസ് റൈറ്റ്‌സും വിറ്റുപോയത്. കല്യാണ്‍ ജ്വല്ലേഴ്‌സാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Jai Ganesh: 'ജയ് ഗണേഷ്' അത്ര മോശം പടം ഒന്നുമല്ല! പക്കാ ത്രില്ലര്‍ മൂവി, മികച്ച പ്രതികരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍