Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമയെ തകർക്കാൻ ശ്രമിക്കുന്നു? കേരള സ്റ്റോറി ഒടിടി സ്ട്രീമിങ് വാങ്ങാൻ ആളില്ലെന്ന് സംവിധായകൻ

സിനിമയെ തകർക്കാൻ ശ്രമിക്കുന്നു? കേരള സ്റ്റോറി ഒടിടി സ്ട്രീമിങ് വാങ്ങാൻ ആളില്ലെന്ന് സംവിധായകൻ
, ഞായര്‍, 25 ജൂണ്‍ 2023 (16:08 IST)
വിവാദചിത്രമായ ദ കേരള സ്റ്റോറിയുടെ ഒടിടി സ്ട്രീമിങ് പ്രതിസന്ധിയിൽ. തിയേറ്ററുകളിൽ വലിയ വിജയം നേടാനായെങ്കിലും ചിത്രത്തിൻ്റെ സ്ട്രീമിങ് അവകാശം ഒരു പ്ലാറ്റ്ഫോമും വാങ്ങിയിട്ടില്ല എന്നാണ് നിർമാതാക്കൾ പറയുന്നത്. ചിത്രം സീ 5 പ്ലാറ്റ്ഫോമിൽ ജൂൺ 23ന് റിലീസാകുമെന്നാണ് നേരത്തെ റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. എന്നാൽ ചിത്രം ഒടിടി റിലീസിനെത്തിയില്ല.
 
ഇതുവരെയും ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്നും നല്ല ഓഫറുകളൊന്നും വന്നിട്ടില്ലെന്നും ദ കേരള സ്റ്റോറിക്കെതിരെ സിനിമാ ഇൻഡസ്ട്രി തന്നെ സംഘടിച്ചതായി തോന്നുന്നുവെന്നുമാണ് ചിത്രത്തിൻ്റെ സംവിധായകൻ സുദീപ്തോ സെൻ പറയുന്നത്. ബോക്സോഫീസിൽ ചിത്രം നടത്തിയ പ്രകടനം സിനിമയിലെ പല വിഭാഗങ്ങളെയും അലോസരപ്പെടുത്തിയെന്നും തങ്ങളെ ശിക്ഷിക്കാൻ ഒരു വിഭാഗം ഒന്നിച്ചതായാണ് തോന്നുന്നതെന്നും സുദീപ്തോ സെൻ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

90കളില്‍ തിളങ്ങിനിന്ന നായിക, തല അജിത്തിന്റെ കാമുകി, നിര്‍ണ്ണയത്തില്‍ ലാലേട്ടനൊപ്പം തകര്‍ത്തഭിനയിച്ച ഹീരയെ ഓര്‍മയുണ്ടോ?