Select Your Language

Notifications

webdunia
webdunia
webdunia
webdunia

Unni Mukundan:തളര്‍ത്താനാവില്ല, തകര്‍ക്കാനും.. ഉണ്ണി മുകുന്ദന്റെ വരാനിരിക്കുന്ന സിനിമകള്‍

Unni mukudnan

കെ ആര്‍ അനൂപ്

, ശനി, 27 ഏപ്രില്‍ 2024 (14:13 IST)
Unni mukudnan
ഉയിരെ പറക്കാന്‍ ആഗ്രഹിക്കുന്ന നടനാണ് ഉണ്ണി മുകുന്ദന്‍. സ്വന്തം ചിറകില്‍ വിശ്വസിച്ച് കഠിന പരിശ്രമങ്ങളിലൂടെ മലയാള സിനിമയില്‍ ഒരിടം കണ്ടെത്താന്‍ താരത്തിനായി. ഒടുവില്‍ റിലീസായ ജയ് ഗണേഷ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നടന്‍ മുന്നോട്ട് തന്നെ. വരാനിരിക്കുന്ന വമ്പന്‍ പ്രൊജക്ടുകളിലാണ് ശ്രദ്ധ. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വില്ലന്റെ സ്പിന്‍ ഓഫ് സിനിമ വരുകയാണ്.
 
പുതിയ സിനിമയുടെ തയ്യാറെടുപ്പ് എന്നോണം സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍. ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം കൊടുക്കുന്ന താരം പുതിയ ചിത്രത്തിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് തോന്നുന്നു. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മാര്‍ക്കോ ഒരുങ്ങുകയാണ്.
 
ഫാന്റസി സിനിമകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി ഉണ്ണി മുകുന്ദന്റെ 'ഗന്ധര്‍വ്വ ജൂനിയര്‍' വരുന്നു. എന്താണ് വരാനിരിക്കുന്ന സിനിമ പറയാന്‍ പോകുന്നത് എന്നറിയുവാന്‍ ആരാധകരും കാത്തിരിക്കുന്നു.
 
തമിഴില്‍ അഭിനയിച്ച ഗരുഡന്‍ എന്ന ചിത്രമാണ് ഉണ്ണിയും മുകുന്ദന്‍ ഒടുവില്‍ ചെയ്തത്. ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന 'ഗെറ്റ് സെറ്റ് ബേബി' യും പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.
 
.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പടം പോരെന്ന് ആരാധകര്‍, റിലീസ് ദിനം വീഴാതെ പിടിച്ചുനിന്ന് വിശാലിന്റെ 'രത്നം', കളക്ഷന്‍ റിപ്പോര്‍ട്ട്