Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണടച്ചാല്‍ ഇവരെത്തും രാത്രിയെ ഭീതിയിലാഴ്ത്താന്‍

കണ്ണടച്ചാല്‍ ഇവരെത്തും രാത്രിയെ ഭീതിയിലാഴ്ത്താന്‍
ചെന്നൈ , വെള്ളി, 28 ജൂണ്‍ 2013 (12:07 IST)
പൈശാചികമായ രൂപങ്ങളും കൂരിരുട്ടില്‍ മുഴങ്ങുന്ന ഭീദിദമായ നിലവിളികളും അസാധാരണ നിശ്വാസങ്ങളും നിറഞ്ഞ രക്തമുറയുന്ന ഭീകരകഥകള്‍ കുട്ടികളെയും ഒപ്പം മുതിര്‍ന്നവരെയും ഭീതിയുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയിട്ടുണ്ട്. ഭയമെന്ന അവസ്ഥയെ വിഭ്രമാത്മകമാക്കി മാറ്റാന്‍ കഴിഞ്ഞ ഒരുകൂട്ടം കഥാപാത്രങ്ങള്‍ വിശ്വസാഹിത്യങ്ങളില്‍ ഉണ്ട്. അവയില്‍ ചിലതിനെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

വരിഞ്ഞുമുറുക്കി കൊല്ലുന്ന കടല്‍ഭീകരന്‍
PRO


ബഹിരാകാശയാത്രകളും മുങ്ങിക്കപ്പലുകളും മറ്റും കണ്ടെത്തുന്നതിനു വളരെ മുമ്പുതന്നെ അത്തരം യാത്രകളെക്കുറിച്ചും അവയിലെ ഭാവനാസമ്പന്നമായ വിചിത്രാനുഭവങ്ങളെക്കുറിച്ചും എഴുതിയ ശാസ്ത്രകഥാകാരനാണ് ജൂള്‍സ് വേണ്‍. നോട്ടിലസ് എന്ന ഭീമാകാരന്‍ മുങ്ങിക്കപ്പലിനെപ്പറ്റി വിവരിക്കുന്ന ട്വന്റി തൌസന്റ് ലീഗ്സ് അണ്ടര്‍ ദ സീ എന്ന നോവലിലാണ് ആയിരക്കണക്കിന് ചലിക്കുന്ന വഴുവഴുപ്പുള്ള കൈകളുള്ള ഭീകരന്‍ ‘ഭീമന്‍ കൂന്തള്‍‘ എത്തുന്നത്.

ഈ ജീവിയെപ്പറ്റി വേണ്‍ വിവരിക്കുന്നത് : ആറടി മാത്രമാണ് ഈ ജീവിയുടെ ശരീരത്തിന് വലിപ്പമുള്ളത്. എന്നാല്‍ അവയുടെ കൈകള്‍ക്ക് 27 അടിയോളം നീളമുണ്ട്. ഈ കൈകളാല്‍ ഇവ ഭീകരമായ നാശം വിതയ്ക്കും. വേണിന്റെ ഭാവനിയിലെപ്പോലെ തന്നെ നട്ടെല്ലില്ലാത്ത ജീവികളില്‍ ഏറ്റവും വലുത് ഭീമന്‍ സ്ക്വിഡ്(കൂന്തള്‍) തന്നെയാണ്.

കടല്‍ ജീവിയാണ് കൂന്തള്‍ അഥവാ സ്ക്വിഡ്. നീരാളികളുടെ വര്‍ഗ്ഗത്തില്‍ പെട്ട ഇവ മനുഷ്യരുടെ ഇഷ്ടഭോജനം കൂടിയാണ്. ഇവയില്‍ തന്നെ വലിപ്പം കൊണ്ട് അപകടകാരികളായും ഉണ്ട്. എട്ടു കൈകളും രണ്ടു ടെന്റിക്കിളുകളും ഇവയ്ക്കുണ്ട്. തലയുടെ വശങ്ങളിലാണിവയുടെ കണ്ണുകള്‍. സെന്റിമീറ്ററുകള്‍ മുതല്‍ 20 മീറ്റര്‍ വരെ നീളമുള്ള സ്ക്വിഡുകള്‍ കടലില്‍ ക്ണ്ടുവരുന്നു. 1828ല്‍ ഫ്രാന്‍സിലാണ്‌ ജൂള്‍സ് വേണ്‍ ജനിച്ചത്‌. വിചിത്രായ ഒരു ആശയം ഉണ്ടാക്കി അതില്‍ ശാസ്‌ത്ര വസ്‌തുതകള്‍ ചേര്‍ത്ത്‌ വിശ്വസനീയമായ ഒരു സാഹിത്യ സൃഷ്‌ടി നടത്തുകയെന്നതായിരുന്നു ഇദ്ദേഹത്തിന്റെ രചനാരീതി.

മിനോട്ടോര്‍ എന്ന കാളയും മനുഷ്യനും ചേര്‍ന്ന ഭീകരസത്വം- അടുത്ത പേജ്

മിനോട്ടോര്‍ എന്ന കാളയും മനുഷ്യനും ചേര്‍ന്ന ഭീകരസത്വം
webdunia
PRO


ഗ്രീക്ക് ഇതിഹാസകഥകളില്‍ പരാമര്‍ശിച്ചിട്ടുള്ള ഭീകരസത്വമാണ് മിനോട്ടോര്‍. പകുതി മനുഷ്യന്റെയും, പകുതി കാളയുടെയും രൂപം ഉണ്ടായിരുന്ന ഭീകരജീവിയായിരുന്നു മിനോട്ടോര്‍. പലകഥകളാണ് മിനോട്ടോറിന്റെ ജനനത്തിനു പിന്നിലുള്ളത് മൃഗസംഭോംഗ തൃഷ്ണയെയും രാജകൊട്ടാരത്തിലെ ലൈംഗിക അരാജക്ത്വങ്ങളെയും ഈ ഐതിഹ്യകഥയില്‍ അമാനുഷികതയെന്ന നിഴല്‍ക്കണ്ണാടിയാല്‍ മറച്ചിരിക്കുന്നു.

അകത്തുകടന്നാല്‍ പുറത്തേക്കുള്ള വഴി കണ്ടെത്താന്‍ ബുദ്ധിമുട്ടുളവാക്കുന്ന രീതിയില്‍ വളഞ്ഞും തിരിഞ്ഞുമുള്ള ഇടനാഴികളോടുകൂടി നിര്‍മ്മിക്കപ്പെട്ട ഇരുട്ടറയിലാണ് മിനോട്ടോര്‍ താമസിച്ചിരുന്നത്. വീരന്മാരായ പല പോരാളികളും ഈ അറയില്‍ അകപ്പെട്ട് മിനോട്ടോറാല്‍ മൃഗീയമായി കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കഥ. പലപ്പോഴും രാജാവ് ശത്രുക്കളെയും, പലതരത്തിലുള്ള തെറ്റായ പ്രവര്‍ത്തികള്‍ക്കായി ശിക്ഷിക്കപ്പെടുന്ന പൗരന്മാരെയും മിനോട്ടോറിന്റെ ഭക്ഷണമാക്കാറുണ്ടെന്നും കഥയുണ്ട്.

കൈവശം ഒരു നൂലുണ്ടയുമായി കടന്ന് പ്രവേശനവാതില്‍ മുതല്‍ ഓരോ ഇടനാഴിയിലൂടെയും കടക്കുമ്പോഴും തന്റെ കൈയിലുള്ള നൂല്‍ വിടര്‍ത്തിയിട്ടിട്ട് പോകുകയും ചെയ്ത് .ഉഗ്രരാക്ഷസരൂപമായ മിനോട്ടോറിനെ അതിസാഹസികമായി കൊന്നശേഷം നൂലടയാളം നോക്കി പുറത്തേക്കെത്തിയ പോരാളിയുടെയും കഥ ഒരു പാട് സിനിമകള്‍ക്കും ഇതര നോവലുകള്‍ക്കും കരുത്തുപകര്‍ന്നിട്ടുണ്ട്.

പേടിപ്പിക്കുന്ന ഒരു കോമാളി- അടുത്ത പേജ്

പേടിപ്പിക്കുന്ന ഒരു കോമാളി

webdunia
PRO


കോമാളി എന്നാല്‍ പേടിയുടെ മറ്റൊരു പര്യായമാണെന്നു നമുക്ക് മനസ്സിലാവുന്നത് സ്റ്റീഫന്‍ കിംഗിന്റെ ‘ഇറ്റ്‘ എന്ന നോവല്‍ വായിക്കുമ്പോഴാണ്. ഇറ്റിലെ പെന്നിവൈസ് എന്ന നൃത്തക്കാ‍രന്‍ കോമാളിയുടെ ഭീകരത നോവലിനെ അധികരിച്ചു ചെയ്ത സിനിമയേക്കാള്‍ അനുഭവിപ്പിക്കുന്നത് നോവലില്‍ തന്നെയാണ്.


മെദുസയെ നോക്കാന്‍ പോലുമാവില്ല- അടുത്ത പേജ്


മെദുസയെ നോക്കാന്‍ പോലുമാവില്ല
webdunia
PRO


ഗ്രിക്ക് പുരാണകഥകളിലുള്ള ഒരു ഭീകരജീവിയാണ് മെദൂസ. തലമുടിയുടെ സ്ഥാനത്ത് ഭീകരങ്ങളായ സര്‍പ്പങ്ങളുള്ള മെദൂസയെ നോക്കുന്നവര്‍ ശിലകളായി മാറും.

മെദൂസയുടെ തലവെട്ടിയെടുത്ത പേര്‍സ്യൂസ് എന്ന വീരന്‍ പരിചയാക്കിയെന്നും കഥകളില്‍ പറയുന്നു. അഥിന ദേവത നല്‍കിയ കണ്ണാടി പോലെയുള്ള പരിചയില്‍ നോക്കിയാണത്രെ പേര്‍സ്യൂസ് യുദ്ധം ചെയ്തത്.

ഡ്രാക്കുള എന്ന ഭീകരതയുടെ തമ്പുരാന്‍- അടുത്ത പേജ്



ഡ്രാക്കുള- ഭീകരതയുടെ തമ്പുരാന്‍
webdunia
PRO


1897ല്‍ ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കര്‍ ഒരു നോവലെഴുതി. ആര്‍ക്കിബാള്‍ഡ് കോണ്‍സ്റ്റബിള്‍ ആന്‍റ് കോ എന്ന പബ്ലിഷിംഗ് കമ്പനി അത് അച്ചടിച്ചു. ഈ നോവല്‍ പതിയെ ഒരു തരംഗമായി. സംഭാഷണങ്ങള്‍ പോലും ജനങ്ങളുടെ മനസില്‍ ഭീതി കോരിയിട്ടു.

‘പൈശാചികമായ ഒരത്യാസക്‌തി അദ്ദേഹത്തിന്റെ മുഖത്ത് സ്‌ഫുരിച്ചത് ഞാന്‍ കണ്ടു. അദ്ദേഹമെന്റെ തൊണ്ടയ്‌ക്ക് കടന്നു പിടിച്ചു. ഞാന്‍ കുതറി പിന്‍വാങ്ങി. അദ്ദേഹത്തിന്റെ കൈ എന്റെ കഴുത്തിലെ കുരിശുമാലയിലാണ് കൊണ്ടത്. നിമിഷം കൊണ്ട് അദ്ദേഹത്തിന്റെ മുഖത്തുനിന്ന് ആ പൈശാചികഭാവം മാഞ്ഞുപോയി‘.

കെ വി രാമകൃഷ്ണന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഡ്രാക്കുളയെന്ന നോവലിലെ ഒരു രംഗമാണിത്. നോവലും അതിനെ അധികരിച്ച് നിര്‍മ്മിച്ച സിനിമയുമെല്ലാം ലോകമെങ്ങും ഡ്രാക്കുളപ്രഭുവിനെ ഭീകരതയുടെ തമ്പുരാനാക്കി മാറ്റി. പ്രൊഫസര്‍ ഏബ്രഹാം ഹെന്‍സിംഗും ജോനാതന്‍ ഹാക്കര്‍, ജോണ്‍ സെവാര്‍ഡ്, മിനാ ഹാക്കര്‍ എന്നിര്‍ ലോകമെങ്ങും ബ്രാം സ്റ്റോക്കറേക്കാള്‍ ചിരപരിചിതരാ‍യി. രക്തം കുടിക്കുന്ന ഡ്രാക്കുള പ്രഭുവിന്‍റെ ഭയപ്പെടുത്തുന്ന വിവരണങ്ങളുമായി പിന്നീട് നിരവധി പുസ്തകങ്ങളും സിനിമകളും പുറത്തിറങ്ങി.

പേരില്ലാ‍ത്ത ഭീകരന്‍ പേരിട്ടു ‘ഫ്രാന്‍കെന്‍സ്‌റ്റൈന്‍‘- അടുത്ത പേജ്

പേരില്ലാ‍ത്ത ഭീകരന്‍ പേരിട്ടു ‘ഫ്രാന്‍കെന്‍സ്‌റ്റൈന്‍‘
webdunia
PRO


മൃതശരീരങ്ങളുടെ അവശിഷ്‌ടങ്ങളില്‍ നിന്ന്‌ ശാസ്‌ത്രജ്ഞനായ ഫ്രാന്‍കെന്‍സ്‌റ്റൈന്‍ ഒരു ഭീകരജന്തുവിനെ സൃഷ്‌ടിച്ചു. ജന്തുവിനു പേരുണ്ടായിരുന്നില്ല. പരീക്ഷണശാലയില്‍ നിന്നും പുറത്തുചാടുന്ന ഭീകരന്‍ ഭീതിവിതച്ചു. തന്റെ പത്തൊമ്പതാം വയസില്‍ മേരി ഷെല്ലി ഫ്രാന്‍കെന്‍സ്റ്റൈന്‍ എന്ന നോവല്‍ എഴുതാന്‍ ആരംഭിച്ചത്. 21മത്തെ വയസിലാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. ആദ്യം 1818ല്‍ ഈ നോവല്‍ പ്രസിദ്ധിക്കരിക്കുമ്പോള്‍ അതില്‍ മേരി ഷെല്ലിയുടെ പേരു പോലും ഉണ്ടായിരുന്നില്ല.

തന്റെ ഒരു സ്വപ്നത്തില്‍ നിന്നാണ് ഈ കഥയുടെ ആശയം മേരി ഷെല്ലിക്ക് കിട്ടിയത്. ഫ്രാന്‍കെന്‍സ്റ്റൈന്‍ എന്ന ശാസ്ത്രഞ്ജന്റെ പരീക്ഷണ ശാലയില്‍ നിന്നും പുറത്തുചാടുന്ന ഭീകരനായിരുന്നു ഇതിലെ പ്രധാന കഥാപാത്രം. കവിയായ പി ബി ഷെല്ലിയുടെ ഭാര്യയായ മേരി ഷെല്ലയുടെ രചനയില്‍ ഫ്രാന്‍കെന്‍സ്റ്റൈന്‍ എന്ന ശാസ്‌ത്രജ്ഞന്‍ നടത്തുന്ന പരീക്ഷണശാലയില്‍ നിന്നും പുറത്തുവരുന്ന ഭീകരമനുഷ്യന്‍ ഒടുവില്‍ സൃഷ്‌ടാവിനെ തന്നെ നശിപ്പിക്കുന്നു.

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam