Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്‌ലിയുടെ പുറത്താകലിന് കാരണം ഇതോ ?; തിരിച്ചെത്തിയ അനുഷ്‌കയെ വിമാനത്താവളത്തിൽ സ്വീകരിച്ചത് ഇവരാണ്

കോഹ്‌ലിയുടെ പുറത്താകലിന് കാരണം ഇതോ ?; തിരിച്ചെത്തിയ അനുഷ്‌കയെ വിമാനത്താവളത്തിൽ സ്വീകരിച്ചത് ഇവരാണ്

കോഹ്‌ലിയുടെ പുറത്താകലിന് കാരണം ഇതോ ?; തിരിച്ചെത്തിയ അനുഷ്‌കയെ വിമാനത്താവളത്തിൽ സ്വീകരിച്ചത് ഇവരാണ്
ന്യൂഡല്‍ഹി , തിങ്കള്‍, 8 ജനുവരി 2018 (13:17 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി അഞ്ച് റൺസിന് പുറത്തായതിന്റെ പഴികേട്ട അനുഷ്‌ക ശര്‍മ്മ കേപ്ടൗണില്‍ നിന്നും മുംബൈയിൽ തിരിച്ചെത്തി.

ഞായറാഴ്ച ഉച്ച കഴിഞ്ഞ് മുംബൈയില്‍ പറന്നിറങ്ങിയ അനുഷ്‌കയെ കാത്ത് വിമാനത്താവളത്തിൽ പാപ്പരാസികളുടെ ഒരു കൂട്ടം തന്നെയുണ്ടായിരുന്നു. ഇവർക്ക് ഒരു ചിരി സമ്മാനിച്ച ശേഷമാണ് താരം പോയത്.

പരമ്പര ആരംഭിച്ചതിനാൽ കോഹ്‌ലി ടീമിനൊപ്പം ചേർന്നിരുന്നു. ഇതേത്തുടർന്നാണ് അനുഷ്‌ക നാട്ടിലേക്ക് മടങ്ങി എത്തിയത്. ആദ്യ ടെസ്റ്റിലെ ഒന്നാം ദിനം കളി കാണാൻ ബോളിവുഡ് താരം എത്തിയിരുന്നു. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ച് മികച്ച ഫോമിലായിരുന്ന കോഹ്‌ലി പുറത്തായതോടെ ആരാധകർ അനുഷ്‌കയ്‌ക്ക് നേരെ തിരിഞ്ഞിരുന്നു.

ഭാഗ്യമില്ലാത്തവള്‍ എന്നും കോഹ്‌ലിയുടെ പുറത്താകലിന് കാരണം അനുഷ്‌കയുടെ സാന്നിധ്യം ആണെന്നുമുള്ള ആരോപണങ്ങളാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ നടത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്വന്റി-20 പൂരത്തില്‍ നിന്ന് മിസ്റ്റര്‍ കൂള്‍ പിന്മാറി; ഞെട്ടല്‍ മാറാതെ ആരാധകര്‍ !