Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യക്ക് ബാറ്റിംഗ്; കൂറ്റന്‍ സ്‌കോര്‍ വേണം, രോഹിത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ധോണിപ്പട

ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു

ഇന്ത്യക്ക് ബാറ്റിംഗ്; കൂറ്റന്‍ സ്‌കോര്‍ വേണം, രോഹിത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ധോണിപ്പട
ബംഗലൂരു , ബുധന്‍, 23 മാര്‍ച്ച് 2016 (19:51 IST)
ട്വന്റി-20 ലോകകപ്പിലെ നിര്‍ണായകമത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. അവസാന വിവരം ലഭിക്കുബോള്‍ നാല് ഓവറില്‍ വിക്കറ്റ് നഷ്‌ടപ്പെടാതെ 23 റണ്‍സെന്ന നിലയിലാണ്. ശിഖര്‍ ധവാനും (13*) രോഹിത് ശര്‍മ്മയുമാണ് (9*) ക്രീസില്‍.

ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്ത്യക്ക് ഇന്ന് മികച്ച റണ്‍ റേറ്റിലുള്ള വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് അപ്രതീക്ഷിതമായി തോറ്റതാണ് ഇന്ത്യക്ക് വിനയായത്. ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് മഹേന്ദ്ര സിംഗ് ധോണിയും സംഘവും.


Share this Story:

Follow Webdunia malayalam