Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചാമ്പ്യന്‍സ് ലീഗ്: പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെ തകര്‍ത്ത് കൊല്‍ക്കത്ത

ചാമ്പ്യന്‍സ് ലീഗ്: പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെ തകര്‍ത്ത് കൊല്‍ക്കത്ത
ഹൈദരാബാദ് , വ്യാഴം, 25 സെപ്‌റ്റംബര്‍ 2014 (12:36 IST)
ചാമ്പ്യന്‍സ് ലീഗില്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്ന് വിക്കറ്റിന് തകര്‍ത്തു. 152 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് വിക്കറ്റ് ബാക്കി നില്‍ക്കെ ലക്ഷ്യം നേടുകയായിരുന്നു.
 
സൂര്യ കുമാര്‍ യാദവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചത്. 19 പന്തുകളില്‍ നിന്ന് 43 റണ്‍സാണ് സൂര്യകുമാര്‍ അടിച്ച് കൂട്ടിയത്. 
 
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പെര്‍ത്തിനുവേണ്ടി ആദം വോഗ്സും (71 നോട്ട് ഔട്ട്) ക്രെയ്ഗ് സിമണ്‍സും ( 39) മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ പിന്നീട് വന്നവര്‍ക്കൊന്നും തിളങ്ങാനായില്ല. സാം വൈറ്റ്മാന്‍ (21) യാസിര്‍ അറഫാത് (10) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.
 
കൊല്‍ക്കത്തയ്ക്കായി സ്പിന്നറുമാരായ കുല്‍ദീപ് യാദവ്( 3-24) സുനില്‍ നരെയ്ന്‍ (4-31) എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 
 
 
 
 
 

Share this Story:

Follow Webdunia malayalam