Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിച്ചില്‍ ഭൂതമുണ്ടോ ?; പെര്‍ത്തിനെ ചുറ്റിപ്പറ്റി ആശങ്കകളും ആകുലതകളും നിറയുന്നു

പിച്ചില്‍ ഭൂതമുണ്ടോ ?; പെര്‍ത്തിനെ ചുറ്റിപ്പറ്റി ആശങ്കകളും ആകുലതകളും നിറയുന്നു

പിച്ചില്‍ ഭൂതമുണ്ടോ ?; പെര്‍ത്തിനെ ചുറ്റിപ്പറ്റി ആശങ്കകളും ആകുലതകളും നിറയുന്നു
പെര്‍ത്ത് , ചൊവ്വ, 11 ഡിസം‌ബര്‍ 2018 (12:40 IST)
പ്രതീക്ഷകള്‍ തകിടം മറിച്ച് അഡ്‌ലെയ്‌ഡില്‍ ഇന്ത്യ വിജയം പിടിച്ചെടുത്തതോടെ പെര്‍ത്തില്‍ എങ്ങനെയും വിജയം സ്വന്തമാക്കണമെന്നുറച്ച് ഓസ്‌ട്രേലിയ. പേസര്‍മാരുടെ പറുദീസയായിരുന്ന പെര്‍ത്തില്‍ ഇന്ത്യയെ വീഴ്‌ത്താമെന്ന ഉറച്ച വിശ്വാസത്തിലാണ് അതിഥേയര്‍.

ഇതോടെയാണ് രണ്ടാം ടെസ്‌റ്റ് നടക്കുന്ന പെര്‍ത്തിലെ വാക്കാ സ്‌റ്റേഡിയത്തിലെ പിച്ച് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. പേസും ബൌണ്‍സും ഒളിഞ്ഞിരുന്ന ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ പിച്ചിന്റെ നിലവാരം മാറിമറിഞ്ഞതാണ് ശ്രദ്ധേയം. നവീകരിച്ച പിച്ചിലാണ് രണ്ടം ടെസ്‌റ്റ് കളിക്കേണ്ടതെന്നതും ഇരു ടീമുകളെയും ആശങ്കപ്പെടുത്തുന്നുണ്ട്.

പെര്‍ത്തിലെ പിച്ചിന് വേഗം കുറഞ്ഞെന്ന വിമര്‍ശനവും നിഗമനവും ശക്തമാണെങ്കിലും ‘ഡ്രോപ് ഇന്‍ പിച്ച് ‘ ആണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നത്. പിച്ച് പേസര്‍മാരെയും സ്‌പിന്നര്‍മാരെയും അകമഴിഞ്ഞ് സഹായിക്കുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡീന്‍ ജോണ്‍സ് വ്യക്തമാക്കിയിട്ടുണ്ട്.

പെര്‍ത്തില്‍ നിന്നും റിവേഴ്സ് സ്വിഗ് ലഭിക്കുമെന്നതാണ് പേസ് ബൗളര്‍മാര്‍ക്ക് അനുഗ്രഹമാകുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഓസ്‌ട്രേലിയന്‍ പേസ് ബോളര്‍ മിച്ചല്‍ സ്‌റ്റാര്‍ക്കിനാകും വന്‍ നേട്ടമുണ്ടാക്കാന്‍ കഴിയുക. മുഹമ്മദ് ഷമി, ഇഷാന്ത ശര്‍മ്മ എന്നീ ഇന്ത്യന്‍ ബോളര്‍മാര്‍ക്കും അനുകൂലമായിരിക്കും പിച്ച്. എന്നാല്‍, ഉയരവും പന്തിന്റെ വേഗതയുമാണ് സ്‌റ്റാര്‍ക്കിന് നേട്ടമാകുക.

അഡ്‌ലെയ്‌ഡില്‍ പേസും ബൌണ്‍സുമുള്ള പിച്ച് നിര്‍മിച്ചിട്ടും ഇന്ത്യന്‍ വിജയം കണ്ടത് ഓസീസിനെ അലട്ടുന്നുണ്ട്. ഇത്തരം പിച്ചുകള്‍ ഇന്ത്യന്‍ മുഹമ്മദ് ഷാമിയും അപകടകരമായ രീതിയില്‍ പന്തെറിയുന്നതാണ് കങ്കാരുക്കളില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നത്. നവീകരിച്ചതിനു ശേഷം പെര്‍ത്തില്‍ നടന്ന ഓസ്ട്രേലിയ - ഇംഗ്ലണ്ട് ഏകദിന മത്സരത്തില്‍  ജയം ഇംഗ്ലീഷ് ടീമിനൊപ്പമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടീം ആഘോഷത്തില്‍ ആടിത്തിമിര്‍ത്തപ്പോള്‍ ഇഷാന്ത് ദു:ഖിതന്‍; കാരണം വെളിപ്പെടുത്തി കോഹ്‌ലി