Select Your Language

Notifications

webdunia
webdunia
webdunia
webdunia

റെക്കോര്‍ഡുകള്‍ കടപുഴകി; അടിച്ചുതകര്‍ത്ത് കോഹ്‌ലി, 37മത് സെഞ്ചുറിയുമായി ക്യാപ്‌റ്റന്റെ പടയോട്ടം

റെക്കോര്‍ഡുകള്‍ കടപുഴകി; അടിച്ചുതകര്‍ത്ത് കോഹ്‌ലി, 37മത് സെഞ്ചുറിയുമായി ക്യാപ്‌റ്റന്റെ പടയോട്ടം

റെക്കോര്‍ഡുകള്‍ കടപുഴകി; അടിച്ചുതകര്‍ത്ത് കോഹ്‌ലി, 37മത് സെഞ്ചുറിയുമായി ക്യാപ്‌റ്റന്റെ പടയോട്ടം
വിശാഖപട്ടണം , ബുധന്‍, 24 ഒക്‌ടോബര്‍ 2018 (17:24 IST)
ഏകദിന ക്രിക്കറ്റില്‍ അതിവേഗത്തില്‍ 10,000 റണ്‍സ് നേടി റെക്കോര്‍ഡിട്ടതിന് പിന്നാലെ വിശാഖപട്ടണം ഏകദിനത്തില്‍ 37മത് ഏകദിന സെഞ്ചുറിയും കുറിച്ച് വിരാട് കോഹ്‌ലി.

106 പന്തില്‍ 10 ഫോറുകളുടെ അകമ്പടിയോടെയാണ് കോഹ്‌ലി സെഞ്ചുറി തികച്ചത്. വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിലും വിരാട് സെഞ്ചുറി സ്വന്തമാക്കിയിരുന്നു.

ഈ മത്സരത്തോടെ ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ അതിവേഗം 10,000 റണ്‍സ് നേടുന്ന താരമായി തീര്‍ന്നു കോഹ്‌ലി. 81റണ്‍സ് പിന്നിട്ടപ്പോഴാണ് അദ്ദേഹം പുതിയ നേട്ടം സ്വന്തമാക്കിയത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറിന്റെ റെക്കോര്‍ഡാണ് കോഹ്‌ലി മറികടന്നത്. 259 ഇന്നിംഗ്‌സുകളില്‍ നിന്നാണ് സച്ചിന്‍ 10000 ക്ലബ്ബിലെത്തിയത്. എന്നാല്‍ 205മത്തെ ഇന്നിംഗ്‌സിലാണ് കോഹ്‌ലിയുടെ നേട്ടം.  

പതിനായിരം റണ്‍സ് തികയ്‌‌ക്കുന്ന 13മത്തെ താരവും ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരവുമാണ് കോഹ്‍ലി.

സച്ചിന് പുറമെ, രാഹുല്‍ ദ്രാവിഡ് (10,889), സൗരവ് ഗാംഗുലി (11,363), ധോണി എന്നിവരാണ് 10,000 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍. ഇപ്പോഴും സജീവ ക്രിക്കറ്റിലുള്ളവരിൽ ഇനി കോഹ്‍ലിക്കു മുന്നിൽ ധോണി മാത്രമേയുള്ളൂ. 328 മത്സരങ്ങളില്‍ നിന്ന് 10123 റണ്‍സാണ് ഏകദിനത്തില്‍ ധോണിയുടെ സമ്പാദ്യം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചരിത്രം കോഹ്‌ലിക്ക് മുമ്പില്‍ വഴിമാറുന്നു; ഏകദിനത്തിൽ ശരവേഗത്തിൽ 10,000 റണ്‍സ് - സച്ചിനും പിന്തള്ളപ്പെട്ടു