Webdunia - Bharat's app for daily news and videos

Install App

‘ബുമ്രയുടെ ഈ ശീലം ടീമില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും, പരിഹാരം കണ്ടെത്തണം’; തുറന്നടിച്ച് ഗവാസ്‌കര്‍

‘ബുമ്രയുടെ ഈ ശീലം ടീമില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും, പരിഹാരം കണ്ടെത്തണം’; തുറന്നടിച്ച് ഗവാസ്‌കര്‍

Webdunia
വെള്ളി, 31 ഓഗസ്റ്റ് 2018 (15:11 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരയില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര പുറത്തെടുക്കുന്നത്. മൂന്നാം ടെസ്‌റ്റില്‍ പുറത്തെടുത്ത അതേ ഫോം സതാപ്‌ടണ്‍ ടെസ്‌റ്റിലും താരം പുറത്തെടുത്തു. മൂന്ന് വിക്കറ്റുകളാണ് നാലാം ടെസ്‌റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ അദ്ദേഹം സ്വന്തമാക്കിയത്.

മികച്ച പന്തുകള്‍ എറിയുന്നതിനൊപ്പം വിക്കറ്റുകള്‍ നേടുന്നുണ്ടെങ്കിലും തുടര്‍ച്ചയായി നോബോളുകള്‍ എറിയുന്നതാണ് ബുമ്രയ്‌ക്ക് തിരിച്ചടിയാകുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ താരത്തിന് ഉപദേശവുമായി എത്തിയിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍.

“നോ ബോളുകള്‍ തുടര്‍ച്ചയായി എറിയുന്നതിലൂടെ ജോലിഭാരം സ്വയം കൂട്ടുകയാണ് ബുമ്ര. ഇതിനൊപ്പം അര്‍ഹമായ വിക്കറ്റ് ടീമിന് നഷ്‌ടമാകുകയും ചെയ്യും. ഇതോടെ താരത്തിനും സഹകളിക്കാര്‍ക്കും ആത്മവിശ്വാസം നഷ്‌ടമാ‍കും. ലഭിക്കേണ്ടിയിരുന്ന വിക്കറ്റാണ് നഷ്‌ടമായതെന്ന തോന്നല്‍ ടീമിനെയാകെ ബാധിക്കും. നോ ബോള്‍ എറിയാതിരിക്കുക എന്നത് മാത്രമാണ് അദ്ദേഹത്തിനു മുന്നിലുള്ള പ്രതിവിധി. ഇതിനായി നെറ്റ്‌സില്‍ താരം കഠിനപ്രയത്നം നടത്തണമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ടി20യില്‍ കളിക്കാരന്റെ ഈഗോ ടീമിന് ദോഷം ചെയ്യും,താന്‍ കണ്ടതില്‍ ഈഗോയില്ലാത്ത താരം സഞ്ജുവെന്ന് ആരോണ്‍ ഫിഞ്ച്

താനൊരു മുംബൈക്കാരനല്ലെ, എല്ലാ സെഞ്ചുറിയും മുംബൈയുടെ നെഞ്ചത്ത് വേണോ? ചോദ്യത്തിന് ജയ്‌സ്വാളിന്റെ മറുപടി

ആ പഴയ ഹാര്‍ദ്ദിക്കിന്റേതായി ഉണ്ടായിരുന്ന കഴിവൊന്നും ഇപ്പോള്‍ കാണുന്നില്ല. അയാളുടെ പ്രതിഭ ഇല്ലാതെയാകുന്നു: ആശങ്കയറിയിച്ച് ഇര്‍ഫാന്‍ പത്താന്‍

Shivam Dube: അവന്റേതായ ദിവസങ്ങളില്‍ ആര്‍ക്കും പിടിച്ചുകെട്ടാന്‍ ആവില്ല ! ലോകകപ്പ് ടീമിലേക്ക് പാണ്ഡ്യക്ക് പകരം ദുബെ മതിയെന്ന് ആരാധകര്‍

HBD Sachin Tendulkar: സച്ചിനെ ക്രിക്കറ്റ് ദൈവമാക്കിയ ഷാർജയിലെ കൊടുങ്കാറ്റ്

അടുത്ത ലേഖനം
Show comments