Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയെ പരാജയപ്പെടുത്തിയ പാകിസ്ഥാന്‍ ഐസിസി റാങ്കിങ്ങിൽ ആറാമത്

പാകിസ്ഥാന്‍ ഐസിസി റാങ്കിങ്ങിൽ ആറാമത്

ഇന്ത്യയെ പരാജയപ്പെടുത്തിയ പാകിസ്ഥാന്‍ ഐസിസി റാങ്കിങ്ങിൽ ആറാമത്
ദുബായ് , ചൊവ്വ, 20 ജൂണ്‍ 2017 (08:09 IST)
ഇന്ത്യയെ പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കിയ പാകിസ്ഥാന്‍ ഐസിസി ഏകദിന റാങ്കിംഗിൽ നില മെച്ചപ്പെടുത്തി. എട്ടാമതായിരുന്ന ടീം പുതിയ റാങ്കിങ്ങിൽ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി.

ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകളെ പിന്തളളിയാണ് ആറാം സ്ഥാനത്തേയ്ക്ക് പാകിസ്ഥാൻ എത്തിയത്. ഇതോടെ, 2019 ലോകകപ്പിനു നേരിട്ടു യോഗ്യത നേടാനുള്ള സാധ്യത ശക്തമാക്കിയിരിക്കുകയാണ് പാക് ടീം. നേരത്തെ പാകിസ്ഥാന്‍ ടീമിന്റെ നേരിട്ടുള്ള യോഗ്യത അനിശ്ചിതത്വത്തിലായിരുന്നു.

ചാമ്പ്യന്‍സ് ട്രോഫി കൈവിട്ടുവെങ്കിലും വിരാട് കോഹ്‌ലിയുടെ ടീം ഇന്ത്യ മൂന്നാം സ്ഥാനം നിലനിർത്തി. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയുടെ ഞെട്ടിപ്പിക്കുന്ന തോല്‍‌വിക്ക് കാരണമായത് ഈ നാല് വീഴ്‌ചകള്‍ മാത്രം