Select Your Language

Notifications

webdunia
webdunia
webdunia
webdunia

രോഹിത്തിനെ കാഴ്‌ചക്കാരനാക്കി പൊട്ടിത്തെറിച്ച സംഭവം; വിശദീകരണമായി കോഹ്‌ലി രംഗത്ത്

രോഹിത്തിനെ കാഴ്‌ചക്കാരനാക്കി പൊട്ടിത്തെറിച്ച സംഭവം; വിശദീകരണമായി കോഹ്‌ലി രംഗത്ത്

രോഹിത്തിനെ കാഴ്‌ചക്കാരനാക്കി പൊട്ടിത്തെറിച്ച സംഭവം; വിശദീകരണമായി കോഹ്‌ലി രംഗത്ത്
ഗുവാഹത്തി , തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (15:36 IST)
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത് രോഹിത് ശര്‍മ്മയാണെങ്കിലും വിരാട് കോഹ്‌ലി ക്രീസില്‍ ഉണ്ടായിരുന്നപ്പോള്‍ ഹിറ്റ്‌മാന്‍ സംയമനം പാലിച്ചതിന്റെ കാരണം പുറത്ത്.

ക്യാപ്‌റ്റന്‍ വിരാടാണ് രോഹിത് കാഴ്‌ചക്കാരനായി നില്‍ക്കാനുണ്ടായ കാരണം വെളിപ്പെടുത്തിയത്.

“ മൂന്നാമനായി ക്രീസില്‍ എത്തുമ്പോള്‍ നങ്കൂരമിട്ട് കളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഈ മത്സരത്തില്‍ കൂടുതല്‍ ആ‍ക്രമിച്ച് കളിക്കാന്‍ എനിക്ക് കഴിഞ്ഞു. ഇതോടെ ഞാന്‍ തീരുമാനം മാറ്റി. വിക്കറ്റ് കാത്ത്  ക്രീസില്‍ സമയം ചെലവഴിക്കണമെന്നും ഞാന്‍ ആക്രമിച്ച് കളിക്കാന്‍ ഒരുങ്ങുകയാണെന്നും രോഹിത്തിനെ ഞാന്‍ അറിയിച്ചു” - എന്നും കോഹ്‌ലി പറഞ്ഞു.

“എന്റെ ആവശ്യം രോഹിത് അംഗീകരിക്കുകയും ക്രീസില്‍ നങ്കൂരമിട്ട് കളിക്കുകയും ചെയ്‌തു. ഞാന്‍ പുറത്തായ ശേഷം റായിഡു എത്തിയതോടെ അവന്‍ കളിയുടെ ഗതി മാറ്റി. റായിഡുവിനെ നങ്കൂരക്കാരന്റെ റോള്‍ ഏല്‍പ്പിച്ച് രോഹിത് തന്റെ പഴയ് ബാറ്റിംഗ് ശൈലിയിലേക്ക് തിരിച്ചെത്തുകയും ചെയ്‌തു” - എന്നും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വ്യക്തമാക്കി.

323 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമത് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി രോഹിത് ശര്‍മ്മയും (117 ബോളില്‍ 152), വിരാട് കോഹ്‌ലിയും (107 ബോളില്‍ 140) തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പന്ത് ലോകകപ്പ് കളിക്കുമോ ?; ധോണിയുടെ കാര്യത്തില്‍ വ്യക്തത വരുത്തി ഗാംഗുലി രംഗത്ത്