ധവാന്റെ സെഞ്ചുറിക്ക് പിന്നാലെ വിക്കറ്റ് കൊഴിച്ചില്‍; വമ്പന്‍ ടോട്ടല്‍ ലക്ഷ്യമിട്ട് ഇന്ത്യ - 329/6
ധവാന്റെ സെഞ്ചുറിക്ക് പിന്നാലെ വിക്കറ്റ് കൊഴിച്ചില്‍; വമ്പന്‍ ടോട്ടല്‍ ലക്ഷ്യമിട്ട് ഇന്ത്യ - 329/6
ശ്രീലങ്കയുമായുള്ള മൂന്നാം ടെസ്റ്റിൽ ഓപ്പണർമാരുടെ മികവിൽ ഇന്ത്യ ശക്തമായ നിലയിൽ. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഓപ്പണർ ശിഖർ ധവാന്റെ (119) സെഞ്ചുറിയുടേയും കെഎൽ രാഹുലിന്റെ (85 ) അർധസെഞ്ചുറിയുടേയും ബലത്തിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 329 റൺസ് നേടി. 13 റൺസുമായി വൃദ്ധിമാൻ സാഹയും ഒരു റൺസുമായി ഹർദിക് പാണ്ഡ്യയുമാണ് ക്രീസിൽ.
ഒന്നാം വിക്കറ്റിൽ ധവാൻ– രാഹുൽ സഖ്യം 188 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് 141 റൺസിനിടെ ഇന്ത്യ ആറു വിക്കറ്റ് നഷ്ടമാക്കിയത്. വൃദ്ധിമാൻ സാഹ (13), ഹാർദിക് പാണ്ഡ്യ (1) എന്നിവരാണ് ക്രീസിൽ.
ചേതേശ്വര്‍ പുജാര (8) അജിങ്ക്യ രഹാനെ (17) എന്നിവര്‍ പെട്ടെന്ന് മടങ്ങിയപ്പോള്‍ ക്യാപ്റ്റൻ വിരാട് കോഹ്ലിയും (42) അശ്വിനുമാണ് (31) രക്ഷപ്പെടുത്തിയത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ പുഷ്പകുമാര, രണ്ടു വിക്കറ്റ് വീഴ്ത്തിയ സണ്ടാകൻ, അശ്വിനെ മടക്കിയ ഫെർണാണ്ടോ എന്നിവരാണ് ഇന്ത്യൻ മുന്നേറ്റത്തിന് കൂച്ചുവിലങ്ങിട്ടത്.