Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്‌ലിക്ക് പിഴച്ചപ്പോള്‍ രാഹുല്‍ (158) കത്തിക്കയറി; വിന്‍ഡീസിനെ സമ്മര്‍ദ്ദത്തിലാക്കി ഇന്ത്യ മികച്ച നിലയിലേക്ക്

ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 358 റൺസ് എന്ന നിലയാണ്

കോഹ്‌ലിക്ക് പിഴച്ചപ്പോള്‍ രാഹുല്‍ (158) കത്തിക്കയറി; വിന്‍ഡീസിനെ സമ്മര്‍ദ്ദത്തിലാക്കി ഇന്ത്യ മികച്ച നിലയിലേക്ക്
കിംഗ്‌സ്‌റ്റണ്‍ , തിങ്കള്‍, 1 ഓഗസ്റ്റ് 2016 (08:01 IST)
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിൽ. ആദ്യ ടെസ്‌റ്റില്‍ നായകന്‍ വിരാട് കോഹ്‌ലി ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ രണ്ടാം ടെസ്‌റ്റില്‍ ഓപ്പണർ ലോകേഷ് രാഹുലിന്റേതായിരുന്നു (158). രണ്ടാംദിനം കളിയവസാനിക്കുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 358 റൺസ് എന്ന നിലയാണ്.

വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 196 റൺസിൽ അവസാനിച്ചിരുന്നു. അഞ്ചുവിക്കറ്റ് കൈയ്യിലിരിക്കെ ഇന്ത്യക്ക് ഇപ്പോള്‍ 162 റൺസിന്റെ ലീഡാണുള്ളത്. അജിങ്ക്യ രഹാനെ (42*), വൃദ്ധിമാൻ സാഹ(17*) എന്നിവരാണ് ക്രീസിൽ.

196 റൺസിന് വിന്‍ഡീസിനെ കൂടാരം കയറ്റിയ ഇന്ത്യ വന്‍ ടോട്ടല്‍ ലക്ഷ്യമിട്ടാണ് ഇറങ്ങിയത്. കെഎൽ രാഹുൽ ശിഖർ ധവാൻ ഓപ്പണിംഗ് കൂട്ടുകെട്ട് 87 റൺസിലെത്തിച്ചു. ധവാനെ (27)നഷ്ടമായതിനു ശേഷമെത്തിയ ചേതേശ്വർ പൂജാരയുമായി ചേർന്ന് രാഹുൽ ഇന്ത്യയെ മുന്നോട്ടു നയിച്ചു. പൂജാര(46), വിരാട് കോഹ്ലി (44) എന്നിവര്‍ മാന്യമായ സംഭാവന നല്‍കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്തേജക മരുന്ന് വിവാദം: ഗുസ്തി താരം നര്‍സിംഗ് യാദവിന്റെ വിധി നാളെ