Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎല്‍ ഒത്തുകളി: ശ്രീനിവാസന് സുപ്രീംകോടതി മൂക്ക് കയറിട്ടു

ഐപിഎല്‍ ഒത്തുകളി: ശ്രീനിവാസന് സുപ്രീംകോടതി മൂക്ക് കയറിട്ടു
ന്യൂഡല്‍ഹി , വ്യാഴം, 22 ജനുവരി 2015 (15:30 IST)
ഐപിഎല്‍ ഒത്തുകളി കേസില്‍ എന്‍ ശ്രീനിവാസന് തിരിച്ചടി. ശ്രീനിവാസന്‍ ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കേണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബിസിസിഐ ചട്ടം ലംഘിക്കാന്‍ ശ്രീനിവാസന്‍ കൂട്ട് നിന്നതായും. ഇരട്ടത്താപ്പും, വാണിജ്യ താല്‍പ്പര്യങ്ങളും മുന്‍ നിര്‍ത്തിയാണ് ശ്രീനിവാസന്‍ പ്രവര്‍ത്തിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

അതേസമയം ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമയുമായ
ഗുരുനാഥ് മെയ്യപ്പനും, രാജസ്ഥാൻ റോയൽസ് ഉടമയായ രാജ് കുന്ദ്രയും വാതുവെപ്പുകാരുമായി അടുത്ത് ബന്ധപ്പെട്ടുവെന്നും. മെയ്യപ്പന്‍ തന്നെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉടമയെന്നും കോടതി കണ്ടെത്തി.

എന്‍ ശ്രീനിവാസന് വാതുവെപ്പില്‍ പങ്ക് ഉള്ളതായി യാതൊരു തെളിവും കണ്ടെത്താന്‍ സാധിക്കാത്തതാണ് അദ്ദേഹത്തിന് ഒരു പരിധിവരെ സഹായകമായത്. അദ്ദേഹത്തിന് ഇടപാടുമായി ബന്ധം ഒന്നും ഇല്ലായിരുന്നുവെന്ന് കോടതി പറയുമ്പോള്‍ തന്നെ ഇരട്ടത്താപ്പും, വാണിജ്യ താല്‍പ്പര്യങ്ങളും മുന്‍ നിര്‍ത്തി അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നും കോടതി കണ്ടെത്തി. ശ്രീനിവാസന് ടീം ഉടമയോ, ബിസിസിഐ ഭാരവാഹിയോ ആയി തുടരാമെന്നും കോടതി പറഞ്ഞു.

ഐപിഎല്‍ ഒത്തുകളി ആരോപണം നേരിടുന്ന ടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളുടെ കാര്യം സ്വതന്ത്രമായ ഒരു സമിതിയാണ് തീരുമാനിക്കേണ്ടതെന്നും. കുറ്റക്കാരുടെ ശിക്ഷ പ്രത്യേക സമിതി വഴി തീരുമാനിക്കാമെന്നും. അന്വേഷണത്തില്‍ പരാതി ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. ഐപിഎല്‍ ഭേദഗതി കോടതി മരവിപ്പിക്കുകയും. ആറ് ആഴ്‌ചയ്ക്കുള്ളില്‍ ബിസിസിഐ തെരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീംകോടതി പറഞ്ഞു. അതേസമയം ബിസിസിഐ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്‌ച പറ്റി. ബിസിസിഐ കുത്തക തടയാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നില്ലെന്നും. ബിസിസിഐ ഒരു പൊതു സ്ഥാപനം ആണെന്നും കോടതി കുറ്റപ്പെടുത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

Share this Story:

Follow Webdunia malayalam