Select Your Language

Notifications

webdunia
webdunia
webdunia
webdunia

Yashasvi Jaiswal: ബാസ്ബോളിന് ഇന്ത്യയുടെ മറുപടി ജയ്സ്വാൾ തന്നെ, മൂന്നാം ടെസ്റ്റിലും ഇരട്ടസെഞ്ചുറിയുമായി യുവതാരം

Jaiswal

അഭിറാം മനോഹർ

, ഞായര്‍, 18 ഫെബ്രുവരി 2024 (13:13 IST)
Jaiswal
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിലും ഇരട്ടസെഞ്ചുറി പ്രകടനവുമായി ഇന്ത്യന്‍ ഓപ്പണിംഗ് താരം യശ്വസി ജയ്‌സ്വാള്‍. രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ഇന്നിങ്ങ്‌സിന്റെ നെടുന്തൂണായ ഇരട്ടസെഞ്ചുറി പ്രകടനം നടത്തിയ ജയ്‌സ്വാള്‍ മൂന്നാം ടെസ്റ്റിലും പ്രകടനം ആവര്‍ത്തിക്കുകയായിരുന്നു. അതേസമയം രണ്ടാം ഇന്നിങ്ങ്‌സില്‍ സെഞ്ചുറിയിലേക്ക് കുതിച്ച യുവതാരം ശുഭ്മാന്‍ ഗില്ലിന് സെഞ്ചുറി നഷ്ടമായി. 91 റണ്‍സാണ് താരം നേടിയത്.
 
ആദ്യ ഇന്നിങ്ങ്‌സില്‍ 445 റണ്‍സിന് പുറത്തായ ഇന്ത്യന്‍ ഇന്നിങ്ങ്‌സിന് മറുപടിയായിറങ്ങിയ ഇംഗ്ലണ്ടിന് 319 റണ്‍സ് മാത്രമാണ് ആദ്യ ഇന്നിങ്ങ്‌സില്‍ നേടാന്‍ സാധിച്ചുള്ളു. തുടര്‍ന്ന് രണ്ടാം ഇന്നിങ്ങ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി യശ്വസി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സെഞ്ചുറി നേട്ടത്തിന് പിന്നാലെ കടുത്ത പുറം വേദനയെ തുടര്‍ന്ന് ജയ്‌സ്വാള്‍ കളം വിട്ടിരുന്നെങ്കിലും നാലാം ദിനത്തില്‍ ശുഭ്മാന്‍ ഗില്‍ മടങ്ങിയതോടെ ക്രീസിലെത്തുകയായിരുന്നു.
 
231 പന്തില്‍ നിന്നാണ് ഗില്ലിന്റെ ഇരട്ടസെഞ്ചുറി പ്രകടനം. 14 ബൗണ്ടറികളും 10 സിക്‌സുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഒരു ഇന്നിങ്ങ്‌സില്‍ പത്ത് സിക്‌സുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററെന്ന നേട്ടവും ഇതിനിടയില്‍ ജയ്‌സ്വാള്‍ സ്വന്തമാക്കി. ജിമ്മി ആന്‍ഡേഴ്‌സണെതിരെ തുടര്‍ച്ചയായി 3 പന്തുകളില്‍ സിക്‌സര്‍ നേടാനും ജയ്‌സ്വാളിനായി.
 
നാലാം ദിനത്തില്‍ കുല്‍ദീപ് യാദവ്,ശുഭ്മാന്‍ ഗില്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മത്സരത്തില്‍ ആറാമനായി ബാറ്റിംഗിനിറങ്ങിയ സര്‍ഫറാസ് ഖാന്‍ 50 റണ്‍സുമായി പുറത്താകാതെ ക്രീസിലുണ്ട്. 96 ഓവര്‍ പിന്നിടുമ്പോള്‍ 524 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവൻ അടിച്ച റൺസിനേക്കാൾ കൂടുതൽ ഓവറുകൾ ബൗൾ ചെയ്തുകഴിഞ്ഞു, ജോ റൂട്ടിനെ പരിഹസിച്ച് ശാസ്ത്രി