Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാക് വനിതയുടെ കുരുക്കില്‍ ഷമി കുടുങ്ങി ?; പൊട്ടിക്കരഞ്ഞ് താരം, ആശങ്കയോടെ ഡെയര്‍ഡെവിള്‍സ് - വാതിലടച്ച് ബിസിസിഐ

പാക് വനിതയുടെ കുരുക്കില്‍ ഷമി കുടുങ്ങി ?; പൊട്ടിക്കരഞ്ഞ് താരം, ആശങ്കയോടെ ഡെയര്‍ഡെവിള്‍സ് - വാതിലടച്ച് ബിസിസിഐ

പാക് വനിതയുടെ കുരുക്കില്‍ ഷമി കുടുങ്ങി ?; പൊട്ടിക്കരഞ്ഞ് താരം, ആശങ്കയോടെ ഡെയര്‍ഡെവിള്‍സ് - വാതിലടച്ച് ബിസിസിഐ
മുംബൈ , വെള്ളി, 16 മാര്‍ച്ച് 2018 (13:45 IST)
പാകിസ്ഥാന്‍ വനിതയില്‍ നിന്നും പണം വാങ്ങി ഒത്തുക്കളിച്ചെന്ന ഭാര്യ ഹസിന്‍ ജഹാന്റെ ആരോപണം ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് തിരിച്ചടിയാകും. ഷമിയുമായുള്ള കരാര്‍ ബിസിസിഐ റദ്ദാക്കിയ സാഹചര്യത്തില്‍ അടുത്ത മാസം ആരംഭിക്കുന്ന ഐപിഎല്ലില്‍ താരം കളിക്കുന്ന കാര്യം സംശയത്തില്‍.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരമായ ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ എന്തെങ്കിലും തടസമുണ്ടോ എന്ന കാര്യം  ബിസിസിഐയുമായി ടീം അധികൃതര്‍ ചര്‍ച്ച നടത്തും. ഷമിയുമായുള്ള കരാര്‍ ബിസിസിഐ റദ്ദാക്കിയ പശ്ചാത്തലത്തില്‍ ഡല്‍ഹിക്ക് ഏകപക്ഷീയ തീരുമാനം കൈകൊള്ളാന്‍ സാധിക്കില്ല.

ബിസിസിഐയുടെ ആന്റി കറപ്ഷന്‍ സെക്യൂരിറ്റി വിങ് മേധാവി നീരജ് കുമാറാണ് ഷമിക്കെതിരായ ആരോപണത്തില്‍ അന്വേഷണം നടത്തുന്നത്. ഹസിന്‍ ജഹാന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് വ്യക്തമായാല്‍ മാത്രമെ അദ്ദേഹവുമായി വീണ്ടും കരാര്‍ ഉണ്ടാക്കുകയുള്ളൂ എന്ന നിലപാടിലാണ് ബിസിസിഐ.

നിലവിലെ സാഹചര്യത്തില്‍ ഷമിക്ക് ഇന്ത്യന്‍ ടീമില്‍ തുടര്‍ന്നും കളിക്കാന്‍ സാധിക്കില്ലെന്നാണ് പുറത്തുവരുന്ന സൂചന.  നീരജ് കുമാര്‍ നല്‍കുന്ന അന്വേഷണ റിപ്പോര്‍ട്ട് താരത്തിന് അനുകൂലമായാല്‍ ബിസിസിഐ കരാര്‍ പുതുക്കുകയും അദ്ദേഹത്തിന് ടീമിലേക്ക് മടങ്ങിയെത്താന്‍ സാധിക്കുകയും ചെയ്യും.

മുഹമ്മദ് ഭായ് എന്നയാള്‍ ദുബായില്‍ വെച്ച് ഒരു പാക് സ്ത്രീ വഴി ഷമിക്ക് പണം നല്‍കിയെന്നാണ് ഹസിന്‍ ജഹാന്‍ ആരോപിച്ചിരിക്കുന്നത്.

അതേസമയം, ഹസിന്റെ ആരോപണത്തില്‍ ബിസിസിഐയും പൊലീസും അന്വേഷണം ശക്തമാക്കിയതോടെ ഷമി സമ്മര്‍ദ്ദത്തിലായി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പൊട്ടിക്കരഞ്ഞു. ഭാര്യയുടെ ആരോപണം കുടുംബത്തില്‍ തനിക്കുള്ള ആത്മാഭിമാനം തകര്‍ത്തുവെന്നും മകള്‍ ഐറാ ഷാമിയെ കണ്ടിട്ട് പത്ത് ദിവസമായെന്നും  കണ്ണീരണിഞ്ഞ് ഷമി വ്യക്തമാക്കി.

ഷമിയും ഹസിനും പരസ്‌പരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഹസിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. അതിലുണ്ടായ കുട്ടികളെക്കുറിച്ചും ഹസിന്‍ തന്നോട് പറഞ്ഞിരുന്നില്ല. സഹോദരിയുടെ കുട്ടികളാണെന്നാണ് ഹസിന്‍ പറഞ്ഞിരുന്നതെന്നും ഷമി വ്യക്തമാക്കി.

മകളെ തൊടാന്‍ പോലും ഇഷ്‌ടമില്ലാതിരുന്ന ഷമി ഉത്തരവാദിത്ത്വമില്ലാത്ത ഭര്‍ത്താവാണെന്നാണ് അവസാനമായി ഹസിന്‍ ആരോപിച്ചത്. ഷമി മകളുമൊത്ത് നില്‍ക്കുന്ന ചിത്രമെടുത്തത് താനാണ്. ആ ചിത്രം ഉപയോഗിച്ചാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തത്. മകളെ ഉപയോഗിച്ച് സഹതാപമുണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ഹസിന്‍ കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്തിയിലെ ജാദവ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് ഹാസിന്‍ ഷമിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളടക്കം ചേര്‍ത്താണ് പൊലീസ് എഫ്ഐആര്‍ തയാറാക്കിയിട്ടുണ്ട്. ഷമിക്കു പുറമെ കുടുംബത്തിലെ നാല് പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തു.

ഷമി വിഷം കലര്‍ത്തി കൊല്ലാന്‍ നോക്കിയെന്നും അദ്ദേഹത്തിന്റെ സഹോദരനുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ പ്രേരിപ്പിച്ചെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ ഹസിന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിനോ ആന്റണിയുമായി കരാർ പുതുക്കതെ ബ്ലാസ്റ്റേഴ്സ്