Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rajat Patidar: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ രജത് പട്ടീദാര്‍

കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ട് ലയണ്‍സിനെതിരെ നടന്ന മത്സരത്തില്‍ പട്ടീദാര്‍ 151 റണ്‍സ് നേടിയിരുന്നു

Rajat Patidar

രേണുക വേണു

, ബുധന്‍, 24 ജനുവരി 2024 (10:54 IST)
Rajat Patidar

Rajat Patidar: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ രജത് പട്ടീദാറും. ആദ്യ രണ്ട് മത്സരങ്ങളിലേക്കാണ് രജത് പട്ടീദാറിനെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മുതിര്‍ന്ന താരം വിരാട് കോലി ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കില്ല. പകരമായാണ് പട്ടീദാറെ ടീമില്‍ ചേര്‍ത്തത്. മധ്യപ്രദേശ് താരമായ പട്ടീദാറിന് 30 വയസാണ് പ്രായം. 
 
കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ട് ലയണ്‍സിനെതിരെ നടന്ന മത്സരത്തില്‍ പട്ടീദാര്‍ 151 റണ്‍സ് നേടിയിരുന്നു. സമീപകാലത്തെ മികച്ച പ്രകടനമാണ് പട്ടീദാറിന് ഇന്ത്യന്‍ ടീമിലേക്കുള്ള അവസരം തുറന്നുകൊടുത്തത്. മുതിര്‍ന്ന താരങ്ങളായ ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവരെ ഇന്ത്യ ഇനി ടെസ്റ്റിലേക്ക് പരിഗണിക്കുന്നില്ല എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. 
 
അഞ്ച് മത്സരങ്ങളാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഉള്ളത്. ജനുവരി 25 നാണ് ആദ്യ ടെസ്റ്റ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോലിയില്ലെങ്കിലെന്താ, ഇംഗ്ലണ്ടിനെ തീർക്കാൻ ആ 2 യുവതാരങ്ങൾ തന്നെ ധാരാളമെന്ന് ഗവാസ്കർ