Select Your Language

Notifications

webdunia
webdunia
webdunia
webdunia

കളിക്കളത്തില്‍ മാന്യനായ സച്ചിന്‍ പുറത്ത് കാട്ടിക്കൂട്ടിയത് എന്തെല്ലാമായിരുന്നുവെന്ന് അറിയാമോ ?

സച്ചില്‍ ക്ലാസിലുള്ളപ്പോള്‍ അധ്യാപകര്‍ക്ക് പഠിപ്പിക്കന്‍ ബുദ്ധിമുട്ടായിരുന്നു

കളിക്കളത്തില്‍ മാന്യനായ സച്ചിന്‍ പുറത്ത് കാട്ടിക്കൂട്ടിയത് എന്തെല്ലാമായിരുന്നുവെന്ന് അറിയാമോ ?
ന്യൂയോര്‍ക്ക് , ബുധന്‍, 22 ജൂണ്‍ 2016 (17:24 IST)
സ്‌കൂള്‍ പഠനകാലത്ത് സച്ചിന്‍ മഹാവികൃതിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ക്ലാസില്‍ പതിവായി ബഹളമുണ്ടാക്കുകയും സംസാരിക്കുകയും ചെയ്യുന്നത് പതിവായതോടെ സച്ചിനെ അധ്യാപകന്‍ ക്ലാസില്‍ നിന്നു പുറത്താക്കിയിട്ടുണ്ടെന്നും ഇതിഹാസത്തിന്റെ ഉറ്റ സുഹൃത്ത് റിക്കി കുട്ടോ പറയുന്നു.  

സച്ചില്‍ ക്ലാസിലുള്ളപ്പോള്‍ അധ്യാപകര്‍ക്ക് പഠിപ്പിക്കന്‍ ബുദ്ധിമുട്ടായിരുന്നു. സംസാരിക്കുകയും ബഹളം വെക്കുകയും ചെയ്യുന്നത് പതിവായിരുന്നു. പല അധ്യാപകരും ഇതിഹാസതാരത്തെ ക്ലാസില്‍ നിന്ന് പുറത്താക്കുകയും ബോര്‍ഡിന്റെ അടുത്തു കൊണ്ടു പോയി നിര്‍ത്തുകയും ചെയ്‌തിരുന്നു. അധ്യാപകര്‍ക്ക് എന്നും തലവേദനയായിരുന്നു ഞാനും സച്ചിനെന്നും റിക്കി പറയുന്നു.

ക്രിക്കറ്റ് കഴിഞ്ഞാല്‍ അവന് ഏറെ ഇഷ്‌ടം പഞ്ചഗുസ്‌തി പിടിക്കാനായിരുന്നു. സ്‌കൂളില്‍ ഒപ്പമുണ്ടായിരുന്ന വിനോദ് കാംബ്ലിക്കു പോലും സച്ചിനെ പഞ്ച് പിടിച്ച് തോല്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഞങ്ങളുടെ സുഹൃത്തുക്കള്‍ എല്ലാവരും ശ്രമിച്ചിട്ടും എന്നും വിജയിക്കുന്നത് സച്ചിനായിരുന്നു. കടലാസു പേനയും കണ്ടാല്‍ ഒപ്പിടുന്ന ശീലം അവനുണ്ടായിരുന്നു. എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് ഇന്നും തനിക്ക് മനസിലായിട്ടില്ലെന്നും റിക്കി വ്യക്തമാക്കുന്നു.

പ്രമുഖ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് റിക്കി ക്രിക്കറ്റ് ഇതിഹാസത്തെക്കുറിച്ച് ഈ കാര്യങ്ങള്‍ പറഞ്ഞത്. ഏറ്റവും പ്രായം കുറഞ്ഞ അം ബയര്‍ എന്ന നിലയില്‍ ലിംഗാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ച ആളാണ് റിക്കി. സച്ചിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മിശിഹാ’യുടെ ഒരു കാര്യം; മെസിയുടെ മഴവില്ലഴക് ചാലിച്ച ഗോള്‍ എങ്ങനെ പിറന്നു - വീഡിയോ കാണാം