Select Your Language

Notifications

webdunia
webdunia
webdunia
webdunia

T20 World Cup 2024, Indian Squad: കെ.എല്‍.രാഹുല്‍ ലോകകപ്പിനില്ല, സഞ്ജുവും പന്തും ടീമിലേക്ക്

പ്രധാന വിക്കറ്റ് കീപ്പറായി സഞ്ജുവിന് തന്നെയാണ് സാധ്യത. ബാക്കപ്പ് വിക്കറ്റ് കീപ്പറായാകും പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തുക

kohli, indian team

രേണുക വേണു

, ശനി, 27 ഏപ്രില്‍ 2024 (13:43 IST)
T20 World Cup 2024, Indian Squad: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി സഞ്ജു സാംസണും റിഷഭ് പന്തും ഇടം പിടിക്കും. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് സഞ്ജുവിനും പന്തിനും ലോകകപ്പ് ടീമിലേക്ക് വാതില്‍ തുറന്നത്. അതേസമയം കെ.എല്‍.രാഹുല്‍ ലോകകപ്പ് ടീമില്‍ ഉണ്ടാകില്ല. 
 
പ്രധാന വിക്കറ്റ് കീപ്പറായി സഞ്ജുവിന് തന്നെയാണ് സാധ്യത. ബാക്കപ്പ് വിക്കറ്റ് കീപ്പറായാകും പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തുക. ഈ സീസണില്‍ എട്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 152.43 സ്ട്രൈക്ക് റേറ്റില്‍ 314 റണ്‍സാണ് സഞ്ജു നേടിയിരിക്കുന്നത്. പുറത്താകാതെ നേടിയ 82 റണ്‍സാണ് ടോപ് സ്‌കോര്‍. മൂന്ന് അര്‍ധ സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. റിഷഭ് പന്തിന് ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 161.32 സ്‌ട്രൈക്ക് റേറ്റില്‍ 343 റണ്‍സാണ് ഉള്ളത്. പുറത്താകാതെ നേടിയ 88 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 
 
വിരാട് കോലി ഓപ്പണറായി ഇറങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക യഷസ്വി ജയ്‌സ്വാള്‍ ആയിരിക്കും. കോലി മൂന്നാമനായും സൂര്യകുമാര്‍ യാദവ് നാലാമനായും ബാറ്റ് ചെയ്യും. അഞ്ചാം നമ്പറിലേക്ക് പന്തിനേയും സഞ്ജുവിനേയും പരിഗണിക്കുന്നു. റിങ്കു സിങ്, ശിവം ദുബെ എന്നിവരില്‍ ഒരാള്‍ ഫിനിഷറായി പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കും. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം