Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്വിറ്ററിലും നായകന്‍ കോഹ്ലി തന്നെ

ട്വിറ്ററിലും നായകന്‍  കോഹ്ലി തന്നെ
ന്യൂഡല്‍ഹി , ശനി, 3 ജനുവരി 2015 (10:38 IST)
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി പിച്ചില്‍ മാത്രമല്ല ട്വിറ്ററിലും താരമാണ്.ആരാധകരുടെ കാര്യത്തില്‍ നേരത്തെ സച്ചിനെ മറികടന്ന കോഹ്ലിക്ക്  50 ലക്ഷത്തിലേറെ ഫോളോവേഴ്സാണ് നിലവില്‍ ഉള്ളത്. ഇതോടെ ട്വിറ്ററില്‍ 50 ലക്ഷം ഫോളോവേഴ്‍സിനെ ലഭിക്കുന്ന ആദ്യ ക്രിക്കറ്റ് താരമായി മാറിയിരിക്കുകയാണ് കോഹ്ലി.

കഴിഞ്ഞ ഒക്ടോബറില്‍ കൊഹ്‍ലിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം 40 ലക്ഷം കവിഞ്ഞിരുന്നു. കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ പത്തു ലക്ഷം പേരുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. 4,910,498 ഫോളോവേഴ്‌സുള്ള സച്ചിനും 3,374,509 ഫോളോവേഴ്‌സുള്ള ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുമാണ് ആരാധകരുടെ കാര്യത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ധോണി ടസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ നായകസ്ഥാനത്തേക്ക് കൊഹ്‍ലി  പിന്നാലെയാണ് ട്വിറ്ററിലും ആരാധകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. ട്വിറ്ററില്‍ മുന്നിലെത്തിച്ച ആരാധകര്‍ക്ക് കോഹ്ലി ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

Share this Story:

Follow Webdunia malayalam