Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാര്‍ണറെ സ​ൺ​റൈ​സേ​ഴ്സ് ക്യാപ്‌റ്റന്‍ സ്ഥാനത്തു നിന്നും പുറത്താക്കി

വാര്‍ണറെ സ​ൺ​റൈ​സേ​ഴ്സ് ക്യാപ്‌റ്റന്‍ സ്ഥാനത്തു നിന്നും പുറത്താക്കി

വാര്‍ണറെ സ​ൺ​റൈ​സേ​ഴ്സ് ക്യാപ്‌റ്റന്‍ സ്ഥാനത്തു നിന്നും പുറത്താക്കി
മുംബൈ , ബുധന്‍, 28 മാര്‍ച്ച് 2018 (12:56 IST)
പ​ന്ത് ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​ല്‍ കുടുങ്ങിയ ഓ​സ്ട്രേ​ലി​യ​ൻ താ​രം ഡേ​വി​ഡ് വാ​ർ​ണ​ർ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​ര​ബാ​ദി​ന്‍റെ ക്യാ​പ്റ്റ​ൻ സ്ഥാ​നം രാ​ജി​വ​ച്ചു. ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്നതിനാല്‍ ഉ​ട​ൻ ത​ന്നെ പു​തി​യ ക്യാ​പ്റ്റ​നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും സ​ൺ​റൈ​സേ​ഴ്സ് മാനേജ്‌മെറ്റ് ​അ​റി​യി​ച്ചു.

അതേസമയം, വാര്‍ണര്‍ നായകസ്ഥാനം രാജിവച്ചതല്ലെന്നും അദ്ദേഹം ടീം മാനേജ്‌മെന്റ് സ്ഥാനത്തു നിന്നും നീക്കിയതാണെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. താരത്തിന്റെ രാജി സണ്‍റൈസസ് ഹൈദാബാദ് സിഇഒ കെ ശണ്‍മുഖനാണ് സ്ഥിരീകരിച്ചത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ വാ​ർ​ണ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യുണ്ടാകും. ഈ സാഹചര്യത്തില്‍ ഐ പി എല്ലില്‍ അദ്ദേഹത്തിന് കളിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്.

പന്തില്‍ കൃത്രിമം കാണിച്ച സംഭവം ചൂടു പിടിച്ചതിനാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനം സ്‌റ്റീവ് സ്‌മിത്ത്  ഉപേക്ഷിച്ചിരുന്നു. സ്‌മിത്ത് രാജിവച്ച സാഹചര്യത്തില്‍ അജിന്‍ക്യ രഹാനെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ ക്യാപ്റ്റന്‍. ടീം നായകസ്ഥാനത്തു നിന്നും അദ്ദേഹം സ്വമേധയാ ഒഴിയുകയാണ് ചെയ്‌തതെന്ന് രാജസ്ഥാന്‍ റോയല്‍സ് വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂപ്പർ താരം മെസ്സി കളിച്ചില്ല; അർജന്റീനക്കെതിരെ ഗോൾമഴ തീർത്ത് സ്പെയിൻ