Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് ?; ഓസ്‌ട്രേലിയയുടെ പടുകൂറ്റന്‍ തോല്‍‌വിയില്‍ പൊട്ടിത്തെറിച്ച് വോണും ക്ലാര്‍ക്കും

സിഡ്‌നി , ബുധന്‍, 20 ജൂണ്‍ 2018 (18:22 IST)
ഇംഗ്ലണ്ടിനോട് 242 റണ്‍സിന്റെ പടുകൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെതിരെ ആഞ്ഞടിച്ച് ഇതിഹാസതാരം ഷെയ്ന്‍ വോണും ഓസിസ് മുന്‍ നായകന്‍ മൈക്കല്‍ ക്ലര്‍ക്കും രംഗത്ത്.

“രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ കാണുന്നത് ഈ വാര്‍ത്തയാണ്. അവിടെ എന്ത് ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. ഇതെന്താണ് നടക്കുന്നത് ”- എന്നാണ് വോണ്‍ ട്വിറ്ററില്‍ കുറിച്ചത്. ക്ലാര്‍ക്കിന്റെ ട്വീറ്റും സമാനമായ അഭിപ്രായം പറയുന്നതായിരുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍‌വിയാണ് ഓസ്‌ട്രേലിയ ഏറ്റുവാങ്ങിയത്. ഇംഗ്ലണ്ടിന്റെ 482 വിജയലക്ഷ്യം പിന്തുടര്‍ന്ന അവര്‍ 37 ഓവറില്‍ 239 റണ്‍സിന് പുറത്താവുകയായിരുന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് 3-0ന് മുന്നിലെത്തി.

പന്ത് ചുരുണ്ടല്‍ വിവാദത്തിനു ശേഷം ഓസ്‌ട്രേലിയന്‍ ടീം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. പുതിയ റാങ്കിംഗില്‍ ആറാം സ്ഥാനത്താണ് നിലവിലെ ലോക ചാമ്പ്യന്മാര്‍. 34 വര്‍ഷത്തിനിടെയിലെ അവരുടെ ഏറ്റവും മോശം ഏകദിന റാങ്കാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെസിയെ പരിചരിക്കാൻ ഒടുവിൽ അവൾ എത്തുന്നു!