Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവിയുടെ കരിയര്‍ അവസാനിച്ചു? ടീമില്‍ നിന്നും ഒഴിവാക്കി? - വിവാദങ്ങള്‍ക്ക് മറുപടിയുമായി എം എസ് കെ പ്രസാദ്

യുവി തിരിച്ചു വരുമോ?

യുവിയുടെ കരിയര്‍ അവസാനിച്ചു? ടീമില്‍ നിന്നും ഒഴിവാക്കി? - വിവാദങ്ങള്‍ക്ക് മറുപടിയുമായി എം എസ് കെ പ്രസാദ്
, ചൊവ്വ, 15 ഓഗസ്റ്റ് 2017 (09:30 IST)
യുവരാജ് സിങിന്റെ കരിയര്‍ അവസാനിച്ചുവെന്നും താരത്തെ ടീമില്‍ നിന്നും ഒഴിവാക്കിയെന്നുമെല്ലാം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദ്. യുവിയെ ടീമില്‍ നിന്നും ഒഴിവാക്കിയിട്ടില്ലെന്നും താരം വിശ്രമത്തിലാണെന്നും പ്രസാദ് പറയുന്നു.
 
ആര്‍ക്കു മുന്നിലും വാതിലുകള്‍ അടച്ചിട്ടില്ല. എല്ലാവര്‍ക്കും കളിക്കാനുള്ള അവകാശമുണ്ട്. ഓരോ കളിക്കാരെയും തിരഞ്ഞെടുക്കുമ്പോഴും ടീം ഘടന പരിഗണിക്കും. ഓരോരുത്തരുടെയും റോള്‍ എന്താണെന്ന് നിശ്ചയിക്കും. അതിനി മഹേന്ദ്രസിങ് ധോണിയാ‍ണെങ്കിലും അങ്ങനെ തന്നെയാണെന്നും പ്രസാദ് പറയുന്നു.  
 
യുവിക്ക് തിരിച്ചുവരാനുള്ള അവസരമുണ്ട്. ഫിറ്റ്‌നെസും വയസ്സും ഒന്നും തിരിച്ചുവരവിന് ഒരു പ്രശ്‌നമല്ലെന്നും പ്രസാദ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണി ടീമില്‍ നിന്ന് പുറത്തേക്കോ ?; ബദല്‍ മാര്‍ഗം തേടുമെന്ന് സെലക്‍ടര്‍ ചെയര്‍മാന്‍