Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌കൂളില്‍ നിന്ന് പുറത്താക്കി; വിദ്യാര്‍ഥി പ്രിന്‍‌സിപ്പാളിന് നേര്‍ക്ക് വെടിയുതിര്‍ത്തു

സ്‌കൂളില്‍ നിന്ന് പുറത്താക്കി; വിദ്യാര്‍ഥി പ്രിന്‍‌സിപ്പാളിന് നേര്‍ക്ക് വെടിയുതിര്‍ത്തു

സ്‌കൂളില്‍ നിന്ന് പുറത്താക്കി; വിദ്യാര്‍ഥി പ്രിന്‍‌സിപ്പാളിന് നേര്‍ക്ക് വെടിയുതിര്‍ത്തു
അലഹബാദ് , വ്യാഴം, 30 ഓഗസ്റ്റ് 2018 (19:24 IST)
സ്‌കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി പ്രിന്‍‌സിപ്പാളിന് നേര്‍ക്ക് വെടിയുതിര്‍ത്തു. ഉത്തര്‍പ്രദേശിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. പരിക്കേറ്റ അധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌കൂളില്‍ പതിവായി പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയത്. ഇന്നു രാവിലെ അമ്മയുമായി സ്‌കൂളിലെത്തി തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു. സാധ്യമല്ലെന്ന് പ്രിന്‍‌സിപ്പാള്‍ വ്യക്തമാക്കിയതോടെ ഇരുവരും തിരികെ വീട്ടില്ലേക്ക് മടങ്ങി.

ഉച്ചയോടെ സ്‌കൂളിലേക്ക് മടങ്ങിയെത്തിയ വിദ്യാര്‍ഥി പ്രിന്‍‌സിപ്പാളിന്റെ മുറിയിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് കൂടുതല്‍ അധ്യാപകര്‍ എത്തിയതോടെ ഇയാള്‍ രക്ഷപ്പെട്ടു.

തന്‍റെ മുഖത്തിനു നേര്‍ക്കാണ് വിദ്യാര്‍ഥി വെടിയുതിര്‍ത്തതെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും പ്രിന്‍‌സിപ്പല്‍ വ്യക്തമാക്കി. ഒളിവില്‍ പോയ വിദ്യാര്‍ഥിക്കായി അന്വേഷണം ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു. വിദ്യാര്‍ഥി ഉടന്‍ പിടിയിലാകുമെന്നാണ് പൊലീസ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതല്ല; ജനങ്ങളെ കൊലയ്‌ക്ക് കൊടുക്കാനാകില്ലെന്നും മുഖ്യമന്ത്രി - അപകട സാധ്യതാ മേഖലകളില്‍ ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങളില്ല