Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലത്ത് നടുറോഡിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം

കൊല്ലത്ത് നടുറോഡിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം

കൊല്ലത്ത് നടുറോഡിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം
കൊല്ലം , ഞായര്‍, 27 മെയ് 2018 (09:05 IST)
കൊല്ലം ശാസ്താംകോട്ടയിൽ ഒമ്പതു വയസുകാരിയെ നടുറോഡിൽവച്ച് പീഡിപ്പിക്കാൻ ശ്രമം. പെൺകുട്ടി ബഹളം വച്ച് ഓടിയതിനെ തുടർന്ന് പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

ആഞ്ഞിലിമൂട് സ്വദേശി ബെൻസനാണ് പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രാകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ബൈക്കില്‍ എത്തിയ ബെന്‍‌സന്‍ പെണ്‍കുട്ടിയുടെ വസ്‌ത്രം വലിച്ചു കീറുകയായിരുന്നു. കുട്ടി ബഹളം വെച്ച് ഓടിയതോടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍  പിടികൂടുകയായിരുന്നു.  

പിടിയിലായ പ്രതിയെ പെൺകുട്ടി സ്റ്റേഷനിൽ എത്തി തിരിച്ചറിഞ്ഞു. ബെൻസന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിപ്പ വൈറസ്; കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി