Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെഹ്രുവിന്‍റെ ആത്മകഥ സമര്‍പ്പിച്ചിട്ടുള്ളത് ആര്‍ക്ക്?, നെഹ്രു സമാധിയുടെ പേരെന്ത്?

നെഹ്രുവിന്‍റെ ആത്മകഥ സമര്‍പ്പിച്ചിട്ടുള്ളത് ആര്‍ക്ക്?, നെഹ്രു സമാധിയുടെ പേരെന്ത്?
, തിങ്കള്‍, 12 നവം‌ബര്‍ 2018 (20:05 IST)
സ്വാതന്ത്ര്യസമരനായകനും രാഷ്ട്രശില്‍പിയും ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ ജന്‍‌മദിനമാണ് രാജ്യം ശിശുദിനമായി ആഘോഷിക്കുന്നത്. 1889 നവംബര്‍ 14ന് അലഹാബാദിലാണ് നെഹ്രു ജനിച്ചത്. 
 
നെഹ്‌റുവിനെ കൂടുതല്‍ അറിയാന്‍ ഉതകുന്ന ഒരു ക്വിസ് ആണ് ഇവിടെ ചേര്‍ക്കുന്നത്. ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പേജിനൊടുവില്‍ ചേര്‍ത്തിരിക്കുന്നു.
 
1. ഋതുരാജനെന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചതാര്?
 
2. നെഹ്റു ബാരിസ്റ്റര്‍ ബിരുദം നേടിയതെവിടെനിന്ന്?
 
3. ബ്രസല്‍സില്‍ നടന്ന ഏത് സമ്മേളനത്തിലാണ് നെഹ്റു കോണ്‍ഗ്രസ് പ്രതിനിധിയായി പങ്കെടുത്തത്?
 
4. ജവഹര്‍ലാലിന്‍റെ അച്ഛന്‍റെ പേര്?
 
5. നെഹ്റുവിന്‍റെ ഭാര്യയുടെ പേരെന്ത്?
 
6. നെഹ്റു കുടുംബത്തിന് ആ പേര് വന്നതെങ്ങനെ?
 
7. നെഹ്റുവിന്‍റെ മകള്‍?
 
8. ‘ജവഹര്‍’ എന്ന പദത്തിന്‍റെ അര്‍ത്ഥം?
 
9. ആ ദീപം പൊലിഞ്ഞു - ആരുടെ മരണത്തെയാണ് നെഹ്റു ഇങ്ങനെ വിശേഷിപ്പിച്ചത്?
 
10. നെഹ്റുവിന്‍റെ ആത്മകഥ സമര്‍പ്പിച്ചിട്ടുള്ളത് ആര്‍ക്ക്?
 
11. ഇന്ദിരയ്ക്ക് നെഹ്റുവെഴുതിയ കത്തുകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചതിന്‍റെ പേരെന്ത്?
 
12. നെഹ്റുവിന്‍റെ വിദേശനയം ഏതു പേരിലറിയപ്പെടുന്നു?
 
13. നെഹ്റു ജയന്തി ആഘോഷിക്കപ്പെടുന്നത് ഏതുപേരില്‍?
 
14. നെഹ്റു മരിച്ചതെന്ന്?
 
15. നെഹ്റു സമാധിയുടെ പേരെന്ത്?
 
16. നെഹ്റുവിന് കുട്ടികള്‍ നല്‍കിയ ഓമനപ്പേരെന്ത്?
 
17. 1934ല്‍ നെഹ്‌റുവിന്‍റേതായി പ്രസിദ്ധീകരിച്ച പുസ്തകമേത്?
 
18. നെഹ്റുവിന് ഏതു വര്‍ഷമാണ് ഭാരതരത്നം നല്‍കിയത്?
 
19. നെഹ്റുവിന്‍റെ സഹോദരിമാരുടെ പേരെന്ത്?
 
20. ക്രിപ്സ് മിഷനുമായി ഭരണപരിഷ്കാര ചര്‍ച്ച നടന്ന വര്‍ഷം?
 
ഉത്തരങ്ങള്‍
 
1. രവീന്ദ്രനാഥ ടാഗോര്‍ 2. ലണ്ടന്‍ 3. മര്‍ദ്ദിത ജനതകളുടെ ലോകസമ്മേളനത്തില്‍ 4.മോത്തിലാല്‍ നെഹ്റു 5. കമലാ നെഹ്റു 6. കനാലിന്‍റെ തീരത്താണ് നെഹ്റു കുടുംബം. കനാലിന് ഉറുദുവില്‍ നെഹ്ര്‍ എന്നാണ് പറയുക. അതിനാല്‍ നെഹ്റുവായി. 7. ഇന്ദിരാ പ്രിയദര്‍ശിനി 8. രത്നം 9. ഗാന്ധിജി 10. കമലയ്ക്ക് 11. ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ 12. ചേരിചേരാ നയം 13. ശിശുദിനം 14. 1964 മെയ് 27 15. ശാന്തിവനം 16. ചാച്ചാജി 17. ഗ്ളിംപ്സസ് ഓഫ് ഗോള്‍ഡ് ഹിസ്റ്ററി 18. 1955 19. വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണാഹഠീസിങ് 20.1942

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കള്ളൻ‌മാരെ പറന്നെത്തി പിടിക്കാൻ ദുബായ് പൊലീസിന് പറക്കും ബൈക്കുകൾ !