Select Your Language

Notifications

webdunia
webdunia
webdunia
webdunia

പന്ത്രണ്ടാം ദിവസവും 3 കോടിക്ക് മുകളില്‍ ! തിയേറ്ററുകളില്‍ നിറയെ 'ആവേശം', കളക്ഷന്‍ റിപ്പോര്‍ട്ട്

Aavesham vs Varshangalkku Shesham Box Office Collection

കെ ആര്‍ അനൂപ്

, ചൊവ്വ, 23 ഏപ്രില്‍ 2024 (15:22 IST)
വിഷു റിലീസില്‍ ഒന്നാമന്‍ ഇപ്പോഴും ആവേശം തന്നെ. വര്‍ഷങ്ങള്‍ക്കു ശേഷം കളക്ഷനെ പിന്നിലാക്കി മുന്നേറുകയാണ് ഫഹദ് ഫാസില്‍ ചിത്രം. പന്ത്രണ്ടാം ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
 
പന്ത്രണ്ടാം ദിവസം തിയേറ്ററുകളില്‍ നിന്ന് 3 കോടി രൂപ കളക്ഷന്‍ നേടാന്‍ സിനിമയ്ക്കായി.
 
ചിത്രം ഇന്ത്യന്‍ ബോക്സ് ഓഫീസ് നിന്ന് 46.85 കോടി രൂപ നേടിയിട്ടുണ്ട്, ആദ്യ ആഴ്ചയില്‍ മാത്രം 30.45 കോടി രൂപ നേടി.
ഏപ്രില്‍ 22 തിങ്കളാഴ്ച, ചിത്രം മൊത്തത്തില്‍ 39.02% ഒക്യുപന്‍സി നേടിയിരുന്നു.
 
രാവിലത്തെ ഷോയ്ക്ക് 24.88% ഒക്യുപന്‍സി രേഖപ്പെടുത്തിയപ്പോള്‍ ഉച്ചകഴിഞ്ഞ് ആളുകള്‍ കൂടി. ഉച്ചകഴിഞ്ഞുള്ള ഷോകളില്‍ പ്രേക്ഷകരുടെ എണ്ണം 37.28% ആയി ഉയര്‍ന്നു. ഈവനിംഗ് ഷോകളില്‍ ഒക്യുപെന്‍സിയില്‍ 45.02% ആയി വീണ്ടും ഉയര്‍ന്നു, രാത്രി ഷോകളില്‍ 48.90% ഒക്കുപ്പന്‍സി നേടാന്‍ സിനിമയ്ക്കായി.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധ്രുവത്തിലെ നായകന്‍ മോഹന്‍ലാല്‍ ആയിരുന്നു ! മമ്മൂട്ടിയിലേക്ക് എത്തിയത് പിന്നീട്