Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഒരു മിസ്റ്റേക്ക് പറ്റി';ഷൂട്ട് കാണാന്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ വിനീതിന് പറ്റിയ അബദ്ധം

varshangalkku shesham

കെ ആര്‍ അനൂപ്

, തിങ്കള്‍, 29 ഏപ്രില്‍ 2024 (11:05 IST)
varshangalkku shesham
തനിക്ക് ഏറെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്ന സംവിധായകനാണ് വിനീത് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ സിനിമകളില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും വരെ പ്രത്യക്ഷപ്പെടാറുണ്ട്. ഹൃദയം സിനിമയ്ക്കു ശേഷം വര്‍ഷങ്ങള്‍ക്കുശേഷം ചെയ്തപ്പോഴും സുഹൃത്തുക്കളുടെ വീടുകളില്‍ ചില ഭാഗങ്ങള്‍ ചിത്രീകരിക്കുകയുണ്ടായി. അത്തരത്തില്‍ മോഹന്‍ലാലിന്റെ വീട്ടിലും രണ്ടുമൂന്ന് ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. ചിത്രീകരണം നടന്നുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് മോഹന്‍ലാല്‍ ഷൂട്ട് കാണാനായി എത്തി. ഇതിനിടെ പറ്റിയ ഒരു അബദ്ധത്തെക്കുറിച്ച് തുറന്നു പറയുകയാണ് വിനീത് ശ്രീനിവാസന്‍.
 
വര്‍ഷങ്ങള്‍ക്കുശേഷം സെറ്റില്‍ ലാലേട്ടന്‍ വന്നിരുന്നുവോയെന്ന് വിനീത് ശ്രീനിവാസനോട് ഒരു അഭിമുഖത്തിനിടെ ചോദിച്ചു. അപ്പോഴാണ് ആ രസകരമായ ഓര്‍മ്മ സംവിധായകന്‍ പങ്കുവെച്ചത്.
 
 'ഒരു ദിവസം അദ്ദേഹം വന്നിരുന്നു. സെറ്റില്‍ അല്ല അദ്ദേഹത്തിന്റെ വീട്ടില്‍ ഷൂട്ട് ചെയ്യുമ്പോഴാണ് അദ്ദേഹം വന്നത്. ഹൃദയത്തിന്റെ സമയം മുതല്‍ അങ്ങനെയാണ്. കൂട്ടുകാരുടെ വീട്ടിലും കുടുംബക്കാരുടെ വീട്ടിലുമാണ് കുറേ ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത്. വര്‍ഷങ്ങള്‍ക്കുശേഷം സിനിമയില്‍ ലാല്‍ അങ്കിളിന്റെ വീട്ടില്‍ മൂന്നോ രണ്ടോ ദിവസത്തെ ഷൂട്ടുണ്ടായിരുന്നു.ആ ഷൂട്ടിനിടയില്‍ അദ്ദേഹം ഒരു ദിവസം വന്നിരുന്നു. പക്ഷെ അദ്ദേഹം വന്നപ്പോള്‍ ഞങ്ങള്‍ക്ക് ഒരു മിസ്റ്റേക്ക് പറ്റി. ഞങ്ങള്‍ എല്ലാവരും ഷൂട്ടിനിടയില്‍ നില്‍ക്കുന്നത് കൊണ്ട് അദ്ദേഹത്തെ അകത്തേക്ക് വിളിച്ചില്ല. അങ്ങനെ ചെയ്യാന്‍ തലയില്‍ ഓടിയതുമില്ല. അതുകൊണ്ട് വാതിലിന് അടുത്ത് തന്നെ അദ്ദേഹത്തെ നിര്‍ത്തി സംസാരിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ നമ്മള്‍ അകത്തേക്ക് വിളിക്കില്ലെന്ന് അദ്ദേഹത്തിന് മനസിലായിയെന്ന് തോന്നുന്നു.
 
ശരി നടക്കട്ടേ മക്കളേ,എന്ന് പറഞ്ഞിട്ട് അദ്ദേഹം പോയി. മീറ്റര്‍ ഓടുകയാണല്ലോ അതിന്റെ ഇടയില്‍ ആയതുകൊണ്ട് പെട്ടന്ന് അദ്ദേഹത്തെ അകത്തേക്ക് വിളിക്കണമെന്ന ചിന്ത വന്നില്ല. അദ്ദേഹത്തിന്റെ വീട്ടില്‍ അദ്ദേഹത്തെ വിളിച്ചില്ലെങ്കില്‍ മോശമല്ലേയെന്നതൊന്നും തലയില്‍ ഓടിയില്ലെന്നാണ്',-എന്നാണ് വിനീത് ശ്രീനിവാസന്‍ പറഞ്ഞത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനേഴാം ദിവസവും മൂന്നു കോടി,'ആവേശം' കളക്ഷന്‍ റിപ്പോര്‍ട്ട്