Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തൊട്ടാവാടികള്‍ക്കും ദുര്‍ബല മനസ്‌കര്‍ക്കും പറഞ്ഞിട്ടുള്ളതല്ല സിനിമ': അമല പോൾ

'തൊട്ടാവാടികള്‍ക്കും ദുര്‍ബല മനസ്‌കര്‍ക്കും പറഞ്ഞിട്ടുള്ളതല്ല സിനിമ': അമല പോൾ

'തൊട്ടാവാടികള്‍ക്കും ദുര്‍ബല മനസ്‌കര്‍ക്കും പറഞ്ഞിട്ടുള്ളതല്ല സിനിമ': അമല പോൾ
, വെള്ളി, 13 ജൂലൈ 2018 (12:13 IST)
സിനിമാരംഗത്ത് സ്ത്രീകള്‍ക്ക് ചൂഷണം നേരിടേണ്ടി വരുന്നത് കൃത്യ സമയത്ത് പ്രതികരിക്കാനുള്ള മനോബലം ഇല്ലാത്തതു കൊണ്ടാണെന്ന് നടി അമല പോൾ‍. എന്റെ കാര്യത്തില്‍ സിനിമയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. സിനിമയിലല്ല ഏതു മേഖലയിലാണെങ്കിലും പെണ്‍കുട്ടികള്‍ ദുര്‍ബലരായി പോയാല്‍ പലതരം ചൂഷണങ്ങളെയും നേരിടേണ്ടി വരും. നാനയുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
 
ശക്തമായ അഭിപ്രായങ്ങളും തീരുമാനങ്ങളും ഏതൊരു പെണ്‍കുട്ടിക്കും അത്യാവശ്യമാണ്. പിന്നെ ഗോസിപ്പുകളുടെ കാര്യം അവയെ ഈ ഫീല്‍ഡില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ നമുക്ക് കഴിയില്ല. അവയെല്ലാം നമ്മുടെ ജോലിയുടെ ഭാഗമായി മാറിയിരിക്കുകയാണ്. തൊട്ടാവാടികള്‍ക്കും ദുര്‍ബല മനസ്‌കര്‍ക്കും പറഞ്ഞിട്ടുള്ളതല്ല സിനിമയെന്ന് ഞാന്‍ പറഞ്ഞില്ലേ അതു തന്നെയാണ് കാരണം. 
 
ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം വളരെ കൂളായെടുത്ത് അതിനോടൊക്കെ പൊരുതി നില്‍ക്കണം. എന്തും തുറന്ന് പറയുന്നത് എന്റെ ശീലമാണ്. മനസ്സില്‍ ഒന്ന് വെച്ചിട്ട് പുറമേ മറ്റൊന്ന് പെരുമാറാന്‍ എനിക്ക് സാധിക്കില്ല. പക്ഷേ ഏതു ഗ്യാംഗിലെത്തിയാലും ഞാന്‍ അവരുമായി പെട്ടെന്ന് കമ്പനിയാകും. ഇന്ന് ഞാന്‍ നേടിയതൊക്കെ ദൈവം തന്ന സമ്മാനമാണെന്നും അമല പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാർവതി കാരണം ഞാൻ ബലിയാടായി, വനിതകൾക്കൊപ്പം നിൽക്കുന്ന സംഘടനയെന്ന പേരെ ഉള്ളു: പാർവതിക്കെതിരെ വീണ്ടും മൈ സ്റ്റോറി സംവിധായിക