Webdunia - Bharat's app for daily news and videos

Install App

'ഡേറ്റ് തരില്ലെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല, ആളുകൾ കാണുന്നതും എൻജോയ് ചെയ്യുന്നതുമായ കഥകളായിരിക്കണം': ഫഹദ് ഫാസിൽ

'ഡേറ്റ് തരില്ലെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല, ആളുകൾ കാണുന്നതും എൻജോയ് ചെയ്യുന്നതുമായ കഥകളായിരിക്കണം': ഫഹദ് ഫാസിൽ

Webdunia
വെള്ളി, 31 ഓഗസ്റ്റ് 2018 (10:59 IST)
നായകനായും വില്ലനായും അഭിനയത്തിൽ മികവ് പുലർത്തി മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ താരമാണ് ഫഹദ് ഫാസിൽ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫഹദ് ഫാസിലെക്കുറിച്ചുള്ള ചർച്ചയിലാണ് സിനിമാ മേഖല. താരജാഡയാണെന്നും ഡേറ്റ് നൽകില്ലെന്നും ചിലയാളുകളുടെ സിനിമയിൽ മാത്രം അഭിനയിക്കുന്നയാളെന്നും സീനിയര്‍ സംവിധായകര്‍ പോലും വിളിച്ചാല്‍ ഫോണെടുക്കാന്‍ മടിക്കുന്ന വ്യക്തിയെന്നുമൊക്കെയുള്ള പ്രചാരണമാണ് ഫഹദിനെക്കുറിച്ച് ഇപ്പോൾ ഉള്ളത്.
 
ഇതിനെല്ലാം മറുപടിയുമായാണ് താരം ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്. താൻ ആരോടും ഡേറ്റ് തരില്ലെന്ന് പറഞ്ഞിട്ടില്ലെന്നും തനിക്ക് താരജാഡയില്ലെന്നും ഫഹദ് ഫാസിൽ പറയുന്നു. നാനയുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഞാൻ മാറിയിട്ടുണ്ടെങ്കിൽ അത് എന്റെ കഥാപാത്രങ്ങൾക്ക് വേണ്ടി മാത്രമാണ്. അതുപോലെ ഡേറ്റ് തരില്ലെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല.
 
എനിക്ക് കൂടി തൃപ്തികരമാകുന്ന, എന്നെകൂടി എക്‌സൈറ്റ്‌മെനറ് ചെയ്യിക്കുന്ന സിനിമയായിരിക്കണം. എന്റെ സിനിമകള്‍ ആളുകള്‍ കാണണം എന്‍ജോയ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അതിനപ്പുറത്ത് വേറൊന്നും ചിന്തിക്കാനില്ല. സിനിമയില്‍ നിന്ന് ഏഴെട്ട് വര്‍ഷം മാറിനിന്നെങ്കിലും പ്രതീക്ഷയോടെയാണ് തിരിച്ച് വന്നതെന്നും ഫഹദ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments