Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്റെ ലക്ഷ്യം ഹോളിവുഡ് ആണ്’ - തുറന്ന് പറഞ്ഞ് ടൊവിനോ

മോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക്...

'എന്റെ ലക്ഷ്യം ഹോളിവുഡ് ആണ്’ - തുറന്ന് പറഞ്ഞ് ടൊവിനോ
, ചൊവ്വ, 13 മാര്‍ച്ച് 2018 (11:01 IST)
തന്റെ ലക്ഷ്യം ഹോളിവുഡ് ആണെന്ന് തുറന്ന് പറഞ്ഞ് നടന്‍ ടൊവിനോ തോമസ്. ലക്ഷ്യത്തിലെത്താന്‍ എന്നും ശ്രമിച്ചു‌കൊണ്ടേയിരിക്കുന്ന ഒരാളാണ് ഞാന്‍. പക്ഷേ എല്ലായ്‌പ്പോഴും മലയാളം ഇന്‍ഡ്‌സ്ട്രിയില്‍ ഉണ്ടാകുമെന്നും താരം പറഞ്ഞു.
 
‘അന്യഭാഷകളില്ലെ നല്ല പ്രോജക്ടുകള്‍ ഞാന്‍ എന്തിനു വേണ്ടെന്ന വയ്ക്കണം‘  എന്ന് താരം ചോദിക്കുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് ടൊവിനോ തന്റെ ലക്ഷ്യമെന്താണെന്ന് തു‌റന്നു പറഞ്ഞിരിക്കുന്നത്. അടുത്തിടെ മലയാളത്തില്‍ ഇറങ്ങിയ ടോവിനോ ചിത്രം മായാനദി ഏറെ ജനപ്രീതി നേടിയിരുന്നു. 
 
ധനുഷിന്റെ അടുത്ത ചിത്രമായ മാരി 2 വിലും ടോവിനോ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ഒരു കുപ്രസിദ്ധ പയ്യന്‍, തീവണ്ടി തുടങ്ങി മലയാള ചിത്രങ്ങളിലും താരം വേഷമിടുന്നുണ്ട്. അതോടൊപ്പം, ടൊവിനോയുടെ ആദ്യ തമിഴ് ചിത്രം അഭിയുടെ കഥ അനുവിന്റേയും ഈ അടുത്ത് തന്നെ റിലീസ് ആകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോളിവുഡില്‍ താരമായി ദുല്‍ഖര്‍, താരത്തിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു!