Select Your Language

Notifications

webdunia
webdunia
webdunia
webdunia

തരംഗമായ ആ പ്രൊമോ സോങില്‍ ‘മഹാരാജാസിന്റെ അഭിമന്യുവും’!

മിന്നായം പോലെ മഹാരാജാസിന്റെ അഭിമന്യു

തരംഗമായ ആ പ്രൊമോ സോങില്‍ ‘മഹാരാജാസിന്റെ അഭിമന്യുവും’!
, ഞായര്‍, 15 ജൂലൈ 2018 (11:02 IST)
അഭിനേഷ് അപ്പുകുട്ടന്‍ കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ജാലിയന്‍വാലാ ബാഗ്. ഇതിന്റെ പ്രൊമോ സോങ് ‘താ നാ നാ..’ ഏപ്രില്‍ 21 ന് പുറത്തിറങ്ങിയിരുന്നു. ഇറങ്ങിയെ ഉടനെ തന്നെ യൂട്യൂബില്‍ തരംഗമായി മാറിയ ഈ സോങ് മാസങ്ങള്‍ക്കിപ്പുറം വീണ്ടും ശ്രദ്ധ നേടുകയാണ്.
 
കേരളക്കരയുടെ നൊമ്പരമായി മാറിയ അഭിമന്യു മഹാരാജാസും ഈ ഗാനത്തിലുണ്ട്. ഒരു സെക്കന്റിനുള്ളിൽ മാഞ്ഞു പോകുന്ന അവന്റെ ചിരിക്കുന്ന മുഖമാണ് ഇപ്പോൾ ഈ ഗാനം ശ്രദ്ധേയമാകാൻ കാരണം. പാട്ടിനൊപ്പം നൃത്തം വയ്ക്കുന്ന ആളിലൊരാളായി അഭിമന്യുവും ആ പാട്ടിനിടയില്‍ മിന്നായം പോലെ മാഞ്ഞുപോകുന്നുണ്ട്.
 
ഈ പ്രോമോ വീഡിയോ സോങ് വിജയ് സേതുപതിയാണ് ഏപ്രിലില്‍ ലോഞ്ച് ചെയ്തത്. ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് മണികണ്ഠന്‍ അയ്യപ്പയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡെറിക് ഏബ്രഹാം മാജിക്, കളക്ഷൻ കുത്തനെ കൂടി; അബ്രഹാമിന്റെ സന്തതികൾ കൂടുതൽ തിയേറ്ററുകളിലേക്ക്