Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോയതിലും വേഗത്തിൽ തിരിച്ചെത്തി; 'ജിമിക്കി കമ്മലി'ന്റെ മടങ്ങിവരവ് ഷാൻ റഹ്‌മാന്റെ പ്രതികരണത്തിന് പിന്നാലെ

പോയതിലും വേഗത്തിൽ തിരിച്ചെത്തി; 'ജിമിക്കി കമ്മലി'ന്റെ മടങ്ങിവരവ് ഷാൻ റഹ്‌മാന്റെ പ്രതികരണത്തിന് പിന്നാലെ

പോയതിലും വേഗത്തിൽ തിരിച്ചെത്തി; 'ജിമിക്കി കമ്മലി'ന്റെ മടങ്ങിവരവ് ഷാൻ റഹ്‌മാന്റെ പ്രതികരണത്തിന് പിന്നാലെ
, ഞായര്‍, 8 ജൂലൈ 2018 (11:48 IST)
ലാൽ‌ജോസും മോഹൻലാലും ആദ്യമായി ഒന്നിച്ച വെളിപാടിന്റെ പുസ്തകത്തിലെ തരംഗമായി മാറിയ ജിമിക്കി കമ്മൽ ഗാനം യുട്യൂബിൽ നിന്നും പിൻ‌വലിച്ചത് വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. കോപ്പി റൈറ്റ് സംബന്ധിച്ച പരാതിയെ തുടർന്നാണ് യുട്യൂബ് ഗാനം പിൻ‌വലിച്ചത്. എന്നാൽ ഗാനം യൂട്യൂബിൽ നിന്ന് പോയപോലെ തിരിച്ചുവന്നിരിക്കുകയാണ്.
 
8 കോടി 12 ലക്ഷത്തില്‍ പരം കാഴ്ച്ചക്കാരുടെ പ്രതാപത്തോടുകൂടി തന്നെയാണ് ഗാനം തിരിച്ചെത്തിയിരിക്കുന്നത്. ഗാനം പിന്‍വലിച്ചതിനെതിരായി സംഗീതസംവിധായകന്‍ ഷാന്‍ റഹ്മാന്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രതികരണത്തിനു പിന്നാലെയാണ് സത്യം ഓഡിയോസ് പാട്ട് തിരികെയെത്തിച്ചത്.
 
ചിത്രത്തിന്റെ കോപ്പിറൈറ്റും ഡിജിറ്റൽ റൈറ്റും ലഭിച്ച കമ്പനിയല്ല ഗാനം യൂട്യൂബിൽ അപ്‌ലോട് ചെയ്തിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സിനിമയുടെ അവകാശം സ്വന്തമാക്കിയ ചാനൽ ഗാനം അപ്‌ലോഡ് ചെയ്ത കമ്പനിക്കെതിരെ നൽകിയ പരാതിയെ തുടർന്നാണ് യുട്യൂബ് ഗാനം പിൻ‌വലിച്ചത്. 
 
യൂട്യൂബിൽ ഏറ്റവും ആളുകൾ കണ്ട മലയാള ഗാനമായിരുന്നു ജിമിക്കി കമ്മൽ. ഗാനത്തിന് നൃത്തം വെക്കുന്ന പല വീഡിയോകളും യുട്യൂബിൽ വലിയ പ്രചാരം നേടിയിരിന്നു. 
 
 
ഷാന്‍ റഹ്മാന്റെ കുറിപ്പ് –
 
‘ജിമിക്കി കമ്മല്‍ നീക്കം ചെയ്യപ്പെട്ടതിനെക്കുറിച്ച് പറയാന്‍ നിരവധി പേര്‍ എന്നോട് ആവശ്യപ്പെട്ടു. 80 മില്യണോ അതിനു മുകളിലോ ആളുകളാണ് ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ കണ്ടത്. കൃത്യമായ കണക്ക് ഓര്‍മയില്ല. കോപ്പി റൈറ്റ് നിയമ പ്രകാരം ഈ ഗാനം യൂട്യൂബില്‍ നിന്ന് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുകയാണ്. ഒരു സ്വകാര്യ ചാനല്‍ ഈ സിനിമയുടെ പകര്‍പ്പാവകാശം ഏറ്റെടുത്തതാണ് ഇതിന് കാരണമെന്നും അറിയുന്നു. ഈ വിഷയത്തെ പറ്റി എന്റെ അഭിപ്രായം ഇതാണ്.
 
മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വിഡിയോ ആണ് ജിമിക്കി കമ്മല്‍. വെറും ഒരു ബിസിനസ് കരാറിന്റെ ഭാഗമായി മാത്രമാണ് ഇപ്പോള്‍ യുട്യൂബില്‍ നിന്ന് എടുത്തുമാറ്റിയത്. ‘മാണിക്യ മലരായാ പൂവി’ എന്ന ഗാനമാണ് ജിമിക്കി കമ്മലിന് ശേഷം ഇത്രയധികം ശ്രദ്ധ പിടിച്ചു പറ്റിയത്. 74 മില്യണ്‍ ആളുകള്‍ ഇപ്പോള്‍ ഈ ഗാനം കണ്ടു കഴിഞ്ഞു. ജിമിക്കി കമ്മലിന്റെ റെക്കോര്‍ഡിലേക്ക് ഈ ഗാനം ഉടനെത്തും. എന്നാല്‍ ഇപ്പോഴത്തെ വിഷയം അതല്ല. ജിമിക്കി കമ്മല്‍ എന്നത് മലയാളിയുടെ അഭിമാന പ്രൊജക്ട് ആയിരുന്നു. കാരണം ലോകം ആസ്വദിച്ചതാണ് ഈ ഗാനം. ഇന്ത്യയിലെ ജനങ്ങള്‍ ഒന്നടങ്കം ഈ മലയാള ഗാനത്തിന് ചുവടുവച്ചതാണ്.
 
എന്തുതന്നെയായാലും ജിമിക്കി കമ്മല്‍ എന്നത് ഒരു ഗംഭീര ഗാനം തന്നെയായിരുന്നു. എന്റെ മനസ്സിലും ഓരോ മലയാളിയുടെ മനസ്സിലും ആ ഗാനം എന്നും ഉണ്ടാകും. ജിമിക്കി കമ്മല്‍ യുട്യൂബില്‍ നിന്ന് എടുത്തു മാറ്റാന്‍ മാത്രമേ നിങ്ങള്‍ക്ക് സാധിക്കൂ. പ്രേക്ഷക ഹൃദയത്തില്‍ ആ ഗാനത്തിന് എന്നും ഒരു സ്ഥാനം ഉണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖം കാണിക്കാതെ ബ്ലാക്ക് ആൻഡ് വൈറ്റിൽ ‘ലൂസിഫർ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്