Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ജെ കെ..ജസ്റ്റ് കിഡ്ഡിങ്'; 'ബാഹുബലി' സംവിധായകൻ രാജമൗലിയെ കൊണ്ടും പറയിപ്പിച്ചു പ്രേമലു! സിനിമയെക്കുറിച്ച് സംവിധായകൻ

Premalu

കെ ആര്‍ അനൂപ്

, ശനി, 9 മാര്‍ച്ച് 2024 (10:35 IST)
Premalu
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലു തെലുങ്ക് പതിപ്പ് കഴിഞ്ഞ ദിവസമായിരുന്നു പ്രദർശനത്തിനെത്തിയത്. സിനിമ കണ്ട സംവിധായകൻ എസ്.എസ്. രാജമൗലി മുഴുവൻ ടീമിനെയും അഭിനന്ദിച്ചു. തുടക്കം മുതൽ ഒടുക്കം വരെ ചിരിവുത്സവം ആയിരുന്നുവെന്നും യുവാക്കളുടെ ഭാഷ മികച്ച രീതിയിൽ അവതരിപ്പിക്കാൻ എഴുത്തുകാരന് സാധിച്ചെന്നും രാജമൗലി എക്സിൽ കുറിച്ചു.
"കാർത്തികേയ തെലുങ്കിൽ പ്രേമലു കൊണ്ടുവന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്. ആദ്യാവസാനം വരെ പ്രേമലു ഒരു ചിരിയുത്സവം ആയിരുന്നു. മീം/യൂത്ത് ഭാഷ തികച്ചും മികച്ച രീതിയിൽ അവതരിപ്പിക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. ട്രെയിലർ കണ്ടപ്പോഴെ റീനു എന്ന പെൺകുട്ടിയെ എനിക്ക് ഇഷ്ടപ്പെട്ടു. സച്ചിൻ എനിക്കു പ്രിയങ്കരനാണ്. പക്ഷേ എന്റെ ഫേവറേറ്റ് ആദിയാണ്.. ജെ കെ..ജസ്റ്റ് കിഡ്ഡിങ്",–രാജമൗലി എഴുതി.
 
രാജമൗലിയുടെ മകൻ കാർത്തികേയയാണ് പ്രേമലു തെലുങ്ക് പതിപ്പ് വിതരണത്തിനെടുത്തിരിക്കുന്നത്. മാർച്ച് 8ന് സിനിമയുടെ തെലുങ്ക് പതിപ്പ് പ്രദർശനത്തിന് എത്തിയിരുന്നു. തെലുങ്ക് പ്രേക്ഷകരെയും ആകർഷിക്കാൻ ആയെന്നാണ് കേൾക്കുന്നത്.പ്രേമലുവിന് ഇവിടെയും വിജയിക്കാൻ ആയാൽ മികച്ച കളക്ഷൻ ആണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യന്‍ മണ്ണില്‍ കരുത്ത് കാണിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ്, പതിനാറാം ദിവസവും അഞ്ചു കോടിക്ക് മുകളില്‍ കളക്ഷന്‍