Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജൂഡിനോട് കണ്ടം വഴി ഓടാൻ പറഞ്ഞ പാർവതിക്ക് കൈയ്യടിച്ച് റിമ

സോഷ്യൽ മീഡിയയിൽ പാർവതി തരംഗമോ?

ജൂഡിനോട് കണ്ടം വഴി ഓടാൻ പറഞ്ഞ പാർവതിക്ക് കൈയ്യടിച്ച് റിമ
, ചൊവ്വ, 19 ഡിസം‌ബര്‍ 2017 (07:49 IST)
കസബയിലെ മമ്മൂട്ടി കഥാപാത്രത്തെ വിമർശിച്ച നടി പാർവതിക്കെതിരെ പോസ്റ്റിട്ട സംവിധായകനും നടനുമായ ജൂഡ് ആന്റണിക്ക് കിടിലൻ മറുപടി നൽകി പാർവതിയും റിമ കല്ലിങ്കലും. വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റിന് കണ്ടം വഴി ഓടാനാണ് പാർവതി നൽകിയ മറുപടി. പാർവതിയുടെ ഈ മറുപടിയ്ക്ക് റിമ കല്ലിങ്കലിന്റെ കയ്യടി.
 
പാര്‍വതിയുടെ പേര് പറയാതെ സര്‍ക്കസ് കൂടാരത്തിലെ കുരങ്ങന്റെ കഥയൊക്കെ പറഞ്ഞായിരുന്നു ജൂഡിന്റെ പോസ്റ്റ്.
 
ജൂഡ് എഴുതിയത് ഇങ്ങനെ:
 
ഒരു കുരങ്ങു സര്‍ക്കസ് കൂടാരത്തില്‍ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവില്‍ അഭ്യാസിയായി നാട് മുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോള്‍ മുഴുവന്‍ സര്‍ക്കസ്‌കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാര്‍ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടില്‍ പോകാമായിരുന്നു. അങ്ങനെ പോയാല്‍ ആരറിയാന്‍ അല്ലെ.
 
ജൂഡിന്റെ ഈ വിമര്‍ശനം തന്നെക്കുറിച്ചാണ് മനസ്സിലാക്കിയിട്ടാകണം പാര്‍വതിയും വിട്ടുകൊടുത്തില്ല. പാര്‍വതി ട്വിറ്ററില്‍ എല്ലാ മുതലാളിമാര്‍ക്കുമായി എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത മറുപടി സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനുഷ്‌കയുടെ ഗതി എനിക്ക് വരാന്‍ ഞാന്‍ അനുവദിക്കില്ല: സംവിധാനയകന്റെ മുഖത്ത് നോക്കി തുറന്നടിച്ച് കീര്‍ത്തി സുരേഷ്