Select Your Language

Notifications

webdunia
webdunia
webdunia
webdunia

2024 ലും കിംഗ് മോഹൻലാൽ തന്നെ! മമ്മൂട്ടി നാലാമത്, മികച്ച ഓപ്പണിങ് കളക്ഷൻ സ്വന്തമാക്കിയ മലയാള ചിത്രങ്ങൾ

2024 ലും കിംഗ് മോഹൻലാൽ തന്നെ! മമ്മൂട്ടി നാലാമത്, മികച്ച ഓപ്പണിങ് കളക്ഷൻ സ്വന്തമാക്കിയ മലയാള ചിത്രങ്ങൾ

കെ ആര്‍ അനൂപ്

, ബുധന്‍, 28 ഫെബ്രുവരി 2024 (10:57 IST)
2024 തുടങ്ങിയത് മുതൽ മലയാള സിനിമയ്ക്ക് നല്ല കാലമാണ്. മൂന്ന് ഹിറ്റുകളാണ് മോളിവുഡിൽ രണ്ടുമാസം കഴിയുമ്പോഴേക്കും പിറന്നത്. ഇതുവരെയുള്ള ബോക്‌സ് ഓഫീസ് കണക്കുകൾ എടുക്കുമ്പോൾ ഓപ്പണിങ് 
കളക്ഷന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് മഞ്ഞുമ്മൽ ബോയ്‌സ് ആണ്.
 
2003ൽ ലിയോ നേടിയ 12 കോടിയാണ് ഓപ്പണിങ് കളക്ഷനിൽ കേരളത്തിൽ ഒന്നാമത്. 2024ൽ മോഹൻലാലിൻറെ മലൈക്കോട്ടൈ വാലിബൻ കേരള ബോക്‌സ് ഓഫീസിൽ 5.85 കോടി നേടി ഓപ്പണിംഗിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി.ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്‌സിന് കേരളത്തിൽ 3.35 കോടി രൂപ നേടിയിരുന്നു.
 
ഓപ്പണിംഗ് കളക്ഷൻ മൂന്നാം സ്ഥാനം ജയറാമിന്റെ അബ്രഹാം ഓസ്‌ലറാണ്. കേരളത്തിൽ 3.10 കോടിയാണ് റിലീസിന് നേടിയത്. നാലാമതുള്ള ഭ്രമയുഗം നേടിയത് 3.05 കോടി രൂപയാണ്. അഞ്ചാം സ്ഥാനത്ത് ടോവിനോ തോമസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും. 1.26 കോടി രൂപ ചിത്രം നേടി.
ആറാമതുള്ള പ്രേമലു കേരളത്തിൽ 0.96 കോടി രൂപയാണ് നേടിയത്.
  
ഏഴാം സ്ഥാനത്ത് ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ കേരളത്തിൽനിന്ന് 0.60 കോടി നേടി. തുണ്ട് എന്ന ചിത്രം കേരളത്തിൽ 0.26 കോടി രൂപ നേടിയപ്പോൾ ഹൃത്വിക് റോഷന്റെ ഫൈറ്റർ 0.22 കോടിയും പത്താമതുള്ള വിനയ് ഫോർട്ടിന്റെ ആട്ടം 0.16 കോടി നേടി.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'രണ്ട് വര്‍ഷം ഓടിപ്പോയി'; വിവാഹ വാര്‍ഷികം ആഘോഷിച്ച് നടന്‍ റാഫി