Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനശ്വര രാജന്‍ വീണ്ടും തമിഴിലേക്ക്, പുതിയ വിവരങ്ങള്‍

അനശ്വര രാജന്‍ വീണ്ടും തമിഴിലേക്ക്, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

, വ്യാഴം, 24 ഓഗസ്റ്റ് 2023 (15:00 IST)
സെല്‍വരാഘവന്‍ സംവിധാനം ചെയ്ത '7ജി റെയിന്‍ബോ കോളനി'യുടെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.രവി കൃഷ്ണയും സോണിയ അഗര്‍വാളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2004 ല്‍ പുറത്തിറങ്ങിയ ചിത്രം വമ്പന്‍ ഹിറ്റായിരുന്നു.
 
'7G റെയിന്‍ബോ കോളനി 2' എന്ന ചിത്രത്തിലൂടെ രവി കൃഷ്ണ സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സിനിമയിലെ നായികയെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്.നടി അനശ്വര രാജന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.
 
'7ജി റെയിന്‍ബോ കോളനി 2' സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കും.
 
2011-ല്‍ പുറത്തിറങ്ങിയ 'ആരണ്യകാണ്ഡം' എന്ന തമിഴ് ചിത്രത്തിലാണ് രവി കൃഷ്ണ അവസാനമായി ബിഗ് സ്‌ക്രീനില്‍ കണ്ടത്, 12 വര്‍ഷത്തിന് ശേഷം വീണ്ടും നടന്‍ തിരിച്ചെത്തുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

King Of Kotha Review: നിരാശപ്പെടുത്തി കൊത്തയിലെ രാജാവ് ! വീര്യമില്ലാത്ത വീഞ്ഞെന്ന് ആരാധകര്‍