Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയിക്കാനുറച്ച കളിയിൽ അമീറിന് എതിരാളി ബിലാൽ മാത്രം!

അധോലോക നായകൻ അമീർ, മമ്മൂട്ടി രണ്ടും കൽപ്പിച്ച് തന്നെ!

ജയിക്കാനുറച്ച കളിയിൽ അമീറിന് എതിരാളി ബിലാൽ മാത്രം!
, തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (15:15 IST)
ഒരു അധോലോകരാജാവിന്‍റെ കുമ്പസാരം! മമ്മൂട്ടിയുടെ അടുത്ത മാസ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ഹനീഫ് അദേനിയുടെ തിരക്കഥയിൽ വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അമീർ. ധോലോകനായകനായ അമീര്‍ ആയിട്ടാണ് മമ്മൂട്ടി എത്തുന്നത്. 
 
പൂര്‍ണമായും ദുബായില്‍ ചിത്രീകരിക്കുന്ന ഈ സിനിമയുടെ പ്രഖ്യാപനം ഉണ്ടായത് മുതൽ ആരാധകർ വൻ പ്രതീക്ഷയാണ്. കാരണം, മമ്മൂട്ടിയും ഹനീഫ് അദേനിയും തന്നെ. ഇരുവരും ഒന്നിച്ച ആദ്യ രണ്ട് സിനിമകളും വമ്പൻ ഹിറ്റ് ചിത്രങ്ങളായിരുന്നു. ഗ്രേറ്റ് ഫാദറും അബ്രഹാമിന്റെ സന്തതികളും. രണ്ട് ചിത്രങ്ങളിലൂടെ തന്നെ ആക്ഷന്‍ സിനിമകളുടെ ഉസ്താദ് എന്ന ഖ്യാതി ഹനീഫ് അദേനി സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു.
 
അമീര്‍ സുല്‍ത്താന്‍ എന്ന ഡോണ്‍ ദുബായിലിരുന്ന് ഇന്ത്യയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന ത്രില്ലിംഗ് സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം എന്നാണ് സൂചന. അതേസമയം, അടുത്ത വർഷം അമീർ സംഭവിക്കും. 
 
അമല്‍ നീരദിന്റെ ബിലാലിനു പിന്നാലെയായിരുന്നു ഹനീഫ് അദേനിയുടെ അമീറിന്റെ പ്രഖ്യാപനമുണ്ടായത്. തിയേറ്ററിൽ, ബൊക്ഫ് ഓഫീസിൽ അമീറിന് ഒരു എതിരാളി ഉണ്ടെങ്കിൽ അത് ബിലാൽ ആയിരിക്കുമെന്നാണ് സിനിമാ പ്രേമികൾ പറയുന്നത്. ഏതായാലും അമീറിന്റേയും ബിലാലിന്റേയും വരവ് ഒരുമിച്ചായിരിക്കുമോ എന്നാണ് ഫാൻസ് ആകാംഷയോടെ നോക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അരുണ്‍ ഗോപി ചിത്രത്തില്‍ മമ്മൂട്ടി? ഉദയ്‌കൃഷ്ണയുടെ മാസ് തിരക്കഥ!