Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദ കിംഗ്! മമ്മൂട്ടിക്കായി അണിയറയിൽ ഉള്ളത് 18 സിനിമകൾ!

മമ്മൂട്ടി തന്നെ കിംഗ്! മത്സരം മമ്മൂട്ടിയോട് തന്നെ!

ദ കിംഗ്! മമ്മൂട്ടിക്കായി അണിയറയിൽ ഉള്ളത് 18 സിനിമകൾ!
, ശനി, 2 ഡിസം‌ബര്‍ 2017 (13:46 IST)
2018 മമ്മൂട്ടിയുടെ വർഷമെന്ന കാര്യത്തിൽ സംശയമില്ല. 18 സിനിമകളാണ് മെഗാസ്റ്റാറിന്റേതായി അണിയറയിൽ ഉള്ളത്. ഇതിൽ ചിലതെല്ലാം റിലീസിനു റെഡിയായി കഴിഞ്ഞു. മറ്റ് ചിലത് ചിത്രീകരണം നടക്കുന്നു. ബാക്കിയുള്ളത് ചർച്ചയിലും. ഏതായാലും അടുത്ത വർഷം ബോക്സ് ഓഫീസ് ഭരിക്കുക മമ്മൂട്ടി തന്നെ. മമ്മൂട്ടി ചിത്രങ്ങൾ തന്നെയാകും എതിരാളികളും എന്ന കാര്യത്തിൽ തർക്കമില്ല.
 
മാസ്റ്റർ പീസ്
 
webdunia
ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘മാസ്റ്റര്‍പീസ്’ 2018ന്റെ തുടക്കത്തിൽ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണയുടെ തൂലികക്കരുത്തില്‍ ഒരു വമ്പന്‍ ഹിറ്റിന് സാധ്യത തെളിയുകയാണ്. എഡ്ഡിയെന്ന പ്രൊഫസറുടെ വേഷത്തിലാണ് മമ്മൂട്ടി മാസ്റ്റർപീസിൽ എത്തുന്നത്. ഉണ്ണി മുകുന്ദൻ, പൂനം ബജ്‌വെ, വരലക്ഷ്മി ശരത് കുമാർ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
മാമാങ്കം
 
webdunia
12 വർഷത്തെ ഗവേഷണത്തിനു ശേഷം സഞ്ജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തിലും മമ്മൂട്ടി ആണ് നായകൻ. വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടാണ് മാമാങ്കം. അന്താരാഷ്ട്ര തലത്തിലുള്ള പ്രശസ്തരായ സാങ്കേതിക വിദഗ്ധരാണ് മാമാങ്കത്തിനൊപ്പം സഹകരിക്കുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നുമുള്ള താരങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. ഈ സിനിമയ്ക്ക് അമ്പതുകോടിക്ക് മേല്‍ ബജറ്റുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ നടന്ന ചാവേര്‍ പോരാട്ടത്തിന്‍റെ കഥയാണ് ഈ സിനിമ പറയുന്നത്.
 
കുഞ്ഞാലി മരയ്ക്കാർ
 
webdunia
ആരാധകരുടെ കാത്തിരു‌പ്പുകൾക്കൊടുവിൽ നവംബറിലാണ് മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ശങ്കർ രാമകൃഷ്ണന്റെ തിരക്കഥയിൽ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആഗസ്റ്റ് സിനിമയാണ്. കുഞ്ഞാലി മരയ്ക്കാർ 4 ആണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 1498 ല്‍ ഇന്ത്യയിലെത്തിയ പറങ്കികളുമായി കപ്പല്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള യോദ്ധാവാണ് കുഞ്ഞാലിമരക്കാര്‍.
 
ബിലാൽ
 
webdunia
അമല്‍ നീരദും ഉണ്ണി ആറും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ പിറന്ന ബിഗ് ബിയെന്ന മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാം ഭാഗവും ഈ വർഷം തന്നെയാണ് പ്രഖ്യാപിച്ചത്. അപ്രതീക്ഷിത പ്രഖ്യാപനത്തിൽ മലയാള സിനിമ ഞെട്ടി. പിന്നെ ആവേശത്തോടെയാണ് ബിലാൽ ജോൺ കുരിശിങ്കലിന്റെ വരവിനെ സ്വീകരിച്ചത്. ബിലാൽ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ആദ്യഭാഗത്തിലെ അണിയറ പ്രവർത്തകർ തന്നെ രണ്ടാം ഭാഗത്തിലും ഉണ്ടാകും. 
 
രാജ 2
 
webdunia
പോക്കിരിരാജ എന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗമായി വൈശാഖ് പ്രഖ്യാപിച്ച പ്രൊജക്ടാണ് രാജ 2. മമ്മൂട്ടി വീണ്ടും രാജയായി എത്തുന്ന സിനിമയ്ക്ക് ഉദയ്കൃഷ്ണ തിരക്കഥ രചിക്കുമെന്നും ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിക്കും. ചിത്രത്തെ കുറിച്ച് ഇതിവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഉടൻ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. 
 
ഉണ്ട
 
webdunia
ആസിഫ് അലി, ബിജു മേനോൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് അനുരാഗ കരിക്കിൻ‌ വെള്ളം. ഇതിനുശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. ചിത്രത്തിനു 'ഉണ്ട'യെന്നാണ് പേരിട്ടിരിയ്ക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിൻറെ പേരുപോലെ തന്നെ വൃത്യസ്ത്ഥമായിരിക്കും ചിത്രത്തിന്റെ പ്രേമേയവും എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ചിത്രത്തെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടന്നിട്ടില്ല.
 
എബ്രഹാമിന്റെ സന്തതികൾ
 
ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ‘അബ്രഹാമിന്റെ സന്തതികള്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലും നായകൻ മമ്മൂട്ടി തന്നെ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഗ്രേറ്റ് ഫാദർ ചിത്രത്തിന്റെ സംവിധായകനായ ഹനീഫ് അദേനി ആണ്. 22 വര്‍ഷം സിനിമ മേഖലയില്‍ പ്രവര്‍ത്തിച്ച ഷാജിയുടെ ആദ്യ സംവിധാന സംരംഭമാണ് ‘അബ്രഹാമിന്റെ സന്തതികള്‍’. 
 
സി ബി ഐ - 5
 
webdunia
കെ മധു - എസ് എന്‍ സ്വാമി ടീമിന്റെ സേതുരാമയ്യർ വീണ്ടും വരുന്നതായും റിപ്പോർട്ടുണ്ട്. എസ് എന്‍ സ്വാമി ചിത്രത്തിന്റെ തിരക്കഥ എഴുതി കഴിഞ്ഞതായി റിപ്പോര്‍ട്ട്. ചിത്രത്തിന് 25 കോടിയെങ്കിലും ബജറ്റ് വരുമെന്നാണ് സൂചന. ഒരു ഹൈടെക് ത്രില്ലറായി ഈ സിനിമ ഒരുക്കാനാണ് തീരുമാനം. രണ്‍ജി പണിക്കരാണ് മമ്മൂട്ടിക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. 2018ന്റെ മധ്യത്തോടെ സി ബി ഐ സീരീസിലെ അഞ്ചാം ചിത്രം ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.  
 
സ്ട്രീറ്റ് ലൈറ്റ്‌സ്
 
webdunia
ക്യാമറാമാന്‍ ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ്സിലും മമ്മൂട്ടി തന്നെ. സിനിമയുടെ ചിത്രീകരണവും ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. ഒരു ക്രൈം അന്വേഷിക്കാന്‍ വരുന്ന പൊലീസ് ഓഫീസറായാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. കഥ അത്രയേറെ ആകര്‍ഷിച്ചതുകൊണ്ടാണ് ചിത്രം നിര്‍മ്മിക്കാന്‍ മമ്മൂട്ടി തയ്യാറായതത്രേ.
 
പരോൾ
 
webdunia
ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പരോൾ. ബാംഗ്ലൂരില്‍ ജയില്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. മിയയാണ് ചിത്രത്തിലെ ഒരു നായിക. മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിലാണ് മിയ എത്തുന്നത്. അജിത് പൂജപ്പുരയാണ് പരോളിന് തിരക്കഥയെഴുതുന്നത്. ഒരു ഫാമിലി ത്രില്ലര്‍ ആയിരിക്കും ഈ സിനിമ. 
 
അങ്കിൾ
 
webdunia
മമ്മൂട്ടിയും ജോയ് മാത്യുവും ഒന്നിക്കുന്ന ചിത്രമാണ് അങ്കിൾ. കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. ഗിരീഷ് ദാമോദരനാണ് സംവിധാനം. 2018ൽ ചിത്രം പ്രദർശനത്തിനെത്തും. 'ഷട്ടർ' എന്ന ചിത്രത്തിമ് ശേഷം ജോയ് മാത്യു കഥയും തിരക്കഥയും എഴുതുന്ന ചിത്രമാണ് അങ്കിൾ.
 
പേരൻപ്
 
webdunia
റാം സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ തമിഴ് ചിത്രം ജനുവരിയിൽ റിലീസ് ചെയ്യും. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പേരൻപ്. അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.   
 
കർണൻ
 
പി ശ്രീകുമാറിന്‍റെ തിരക്കഥയില്‍ മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കർണൻ. കർണന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് മലയാള സിനിമ. പ്രൊജക്ട് സ്ഥിരീകരിച്ച് പി ശ്രീകുമാറും മധുപാലും രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയുടെ സമയം കൂടി നോക്കിയിട്ട് പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന. 2018ൽ കർണൻ സംഭവിക്കുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്.
 
webdunia
കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമ്മൂട്ടിയാണ് നായകൻ. മമ്മൂട്ടിക്കൊപ്പം ടൊവിനോ തോമസും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മമ്മൂട്ടിയും ടൊവിനോയും ഇതാദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്. ഇ ഫോര്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റ് നിര്‍മ്മിക്കുന്ന ഈ സിനിമയുടെ തിരക്കഥ ഉണ്ണി ആര്‍ ആണ്. ചിത്രത്തിനു ഇതുവരെ പേരിട്ടിട്ടില്ല.
 
അതോടൊപ്പം പ്രേമം എന്ന മെഗാഹിറ്റ് സിനിമയുടെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍റെ ക്രൈം ത്രില്ലറും അടുത്ത വര്‍ഷം മമ്മൂട്ടിക്കായി കാത്തിരിക്കുന്നുണ്ട്.
 
റാഫിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്യുന്ന കോമഡി ത്രില്ലറാണ് മമ്മൂട്ടിയുടെ മറ്റൊരു വമ്പന്‍ സിനിമ. സംവിധായകന്‍ സിദ്ദിക്കാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. 
 
തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന കുടുംബചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. നാദിര്‍ഷയുടെ ബിഗ്ബജറ്റ് കോമഡി ത്രില്ലറിലും മമ്മൂട്ടി നായകനാവും.
 
ഈ പ്രൊജക്ടുകളിലൂടെയൊക്കെ കണ്ണോടിക്കുമ്പോള്‍ 2018 മമ്മൂട്ടിയുടേതായിരിക്കുമെന്ന് പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതുണ്ടോ? 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുല്‍ഖറിന്റെ കുഞ്ഞു രാജകുമാരി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം !