Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാക്കിയണിഞ്ഞ് ഡെറിക്, തിയേറ്റർ പൂരപ്പറമ്പാക്കാൻ മമ്മൂട്ടി വരുന്നു!

മമ്മൂട്ടിയെ തോൽപ്പിക്കാൻ ഇനിയാര്?

കാക്കിയണിഞ്ഞ് ഡെറിക്, തിയേറ്റർ പൂരപ്പറമ്പാക്കാൻ മമ്മൂട്ടി വരുന്നു!
, തിങ്കള്‍, 11 ജൂണ്‍ 2018 (11:53 IST)
ഡെറിക് എബ്രഹാമിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. വർഷങ്ങളുടെ പ്രവർത്തി പരിചയത്തിന് ശേഷം ഷാജി പാടൂർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുളും ട്രെയിലറും സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. 
  
കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികള്‍ – A Police Story’. 22 വര്‍ഷത്തെ കാത്തിരിപ്പിനും ശ്രമങ്ങള്‍ക്കും ഒടുവിലാണ് ഷാജി ഒരു സിനിമ സംവിധാനം ചെയ്യാ‌മെന്ന് ഉറപ്പിക്കുന്നത്. 
 
ഡെറിക് ഏബ്രഹാം എന്ന ചൂടന്‍ പൊലീസ് ആണ് മമ്മൂട്ടി ചിത്രത്തിൽ. കൂള്‍ പൊലീസല്ല. ഇന്‍സ്പെക്ടര്‍ ബല്‍‌റാമിനെപ്പോലെയൊക്കെ ചൂടന്‍. എന്നാല്‍ അയാളുടെയുള്ളിലും നന്‍‌മയുള്ള ഒരു മനസുണ്ടായിരുന്നു. ആ മനസ് തുറന്നുകാണിക്കുന്നതാണ് ‘യെരുശലേം നായകാ’ എന്ന ഗാനരംഗം. 
 
webdunia
ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം. റഫീക്ക് അഹമ്മദ് വരികളെഴുതുന്നു. മമ്മൂട്ടി ഒരുപാട് പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സ്റ്റൈലിഷ് പൊലീസായിരിക്കും ഈ സിനിമയിലേത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഒരു സ്ത്രീയേയും അച്ഛൻ മുതലെടുത്തിട്ടില്ല’ - ദുൽഖർ ചിത്രത്തിനെതിരെ ആരോപണം ശക്തമാകുന്നു