Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബുർജ് ഖലീഫ ഇനി ഒടിയൻ അടക്കിവാഴും!

ഒടിയനെ വരവേൽക്കാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ, ബുർജ് ഖലീഫയിൽ തുടക്കം

ബുർജ് ഖലീഫ ഇനി ഒടിയൻ അടക്കിവാഴും!
, ചൊവ്വ, 11 ഡിസം‌ബര്‍ 2018 (10:40 IST)
വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്നു ഒടിയൻ വരവേൽക്കാൻ ഗൾഫ് രാജ്യങ്ങൾ ഒരുങ്ങുന്നു. ചിത്രം 14ന് കേരളത്തിൽ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെ ഗൾഫ് രാജ്യങ്ങളിലും പ്രദർശനത്തിനെത്തുന്നുണ്ട്. ഒടിയനെ വരവേൽക്കാൻ ബുർജ് ഖലീഫയിൽ മുഴുവൻ ഒടിയൻ പോസ്റ്ററുകളാൽ നിറയുമെന്ന് അറിയുന്നു.
 
മലയാള സിനിമയിൽ ഇന്നേ വരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു പ്രൊമോഷൻ രീതിയാണിത്. മുൻപ് സിനിമ ചിത്രീകരണത്തിന് ബുർജ്ജ് ഖലീഫ വേദിയായിട്ടുണ്ടെങ്കിലും ഒരു സിനിമയുടെ പ്രൊമോഷന് വേദിയാകുന്നത് ആദ്യമായാണ്. 
 
വിത്യസ്ത പ്രൊമോഷൻ രീതികൾ കൊണ്ട് മുൻപ് തന്നെ ഒടിയൻ ശ്രദ്ധ നേടിയിരുന്നു. മലയാള സിനിമ ഇന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ പ്രൊമോഷനാണ് ചിത്രം നടത്തിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അക്കാര്യത്തിൽ മോഹൻലാൽ കേമൻ, മമ്മൂട്ടി പക്ഷേ അങ്ങനെയല്ല’