Select Your Language

Notifications

webdunia
webdunia
webdunia
webdunia

Trailer | ത്രില്ലടിപ്പിച്ച് 'നല്ല നിലാവുള്ള രാത്രി', ട്രെയിലര്‍ പുറത്തുവിട്ട് പൃഥ്വിരാജ്

Trailer |  ത്രില്ലടിപ്പിച്ച് 'നല്ല നിലാവുള്ള രാത്രി', ട്രെയിലര്‍ പുറത്തുവിട്ട് പൃഥ്വിരാജ്

കെ ആര്‍ അനൂപ്

, വെള്ളി, 5 മെയ് 2023 (12:21 IST)
'നല്ല നിലാവുള്ള രാത്രി' റിലീസിന് ഒരുങ്ങുന്നു.ആമേന്‍, സക്കറിയയുടെ ഗര്‍ഭണികള്‍, ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്‍ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ സാന്ദ്ര നിര്‍മ്മിക്കുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നു. സ്ത്രീ കഥാപാത്രങ്ങള്‍ ആരുമില്ലാത്ത ചിത്രം പ്രേക്ഷകരെ ത്രില്ലടിപ്പിക്കും എന്നത് ഉറപ്പാണ്.
ഇതൊരു ത്രില്ലര്‍ തന്നെയാണെന്ന് സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ പറഞ്ഞിരുന്നു.നവാഗതനായ മര്‍ഫി ദേവസ്സി സംവിധാനം ചെയ്യുന്ന 
ചിത്രത്തിലെ 'തനാരോ തന്നാരോ എന്ന ഗാനം ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു.
 
ചെമ്പന്‍ വിനോദ് ജോസ്, ജിനു ജോസഫ്, ബിനു പപ്പു, ഗണപതി, റോണി ഡേവിഡ് രാജ്, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ തുടങ്ങിയ താരനിര സിനിമയിലുണ്ട്.
 
 
അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.തിരക്കഥ, സംഭാഷണം : മര്‍ഫി ദേവസ്സി,പ്രഭുല്‍ സുരേഷ്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുകേഷിനെ വിവാഹം കഴിക്കുന്ന ആദ്യ ബന്ധം തകര്‍ന്ന ശേഷം; നടി സരിതയുടെ ജീവിതകഥ