Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാര്‍വ്വതിയോടുള്ള കലിപ്പ് മൈ സ്‌റ്റോറിയെ പത്മവ്യൂഹത്തിലാക്കുന്നു; മേക്കിങ് വീഡിയോക്ക് പിന്നാലെ പാട്ടിനും ഡിസ് ലൈക്കുകളുടെ പൊടിപൂരം

പാര്‍വ്വതിയോടുള്ള അനിഷ്ടം മൈ സ്‌റ്റോറിയെ പത്മവ്യൂഹത്തിലാക്കുന്നു!

പാര്‍വ്വതിയോടുള്ള കലിപ്പ് മൈ സ്‌റ്റോറിയെ പത്മവ്യൂഹത്തിലാക്കുന്നു; മേക്കിങ് വീഡിയോക്ക് പിന്നാലെ പാട്ടിനും ഡിസ് ലൈക്കുകളുടെ പൊടിപൂരം
, തിങ്കള്‍, 1 ജനുവരി 2018 (15:43 IST)
കസബ സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ വിമര്‍ശിച്ച നടി പാര്‍വതിക്കെതിരെ നടക്കുന്ന സൈബര്‍ ക്യാംപെയ്ന്‍ കൂടുതല്‍ ശക്തമാകുന്നു. പാര്‍വതിയും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളാകുന്ന മൈ സ്‌റ്റോറി എന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോക്ക് പിന്നാലെ കഴിഞ്ഞ ദിവസം യൂടൂബില്‍ പങ്കുവെച്ച പാട്ടിനും ഡിസ് ലൈക്കുകളുടെ പൂരം.
 
യൂടൂബില്‍ പങ്കുവെച്ച പാട്ടിന് 6000 ലൈക്കുകളും 29000 ഡിസ് ലൈക്കുകളുമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ബെന്നി ദയാലും മഞ്ജരിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ.ഹരിനാരായണന്‍ രചിച്ച വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 30 പബ്ലിഷ് ചെയ്ത മേക്കിങ് വീഡിയോയ്ക്ക് 4000ലൈക്കുകളും 48000 ഡിസ് ലൈക്കുകളുമാണ് ഇതുവരെ ലഭിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രമുഖ സംവിധായകനൊപ്പമുള്ള യുവനടിയുടെ സ്വകാര്യ നിമിഷങ്ങളടങ്ങിയ വീഡിയോ വൈറല്‍